Latest

6/recent/ticker-posts

Header Ads Widget

ആർമി റിക്രൂട്ട്മെന്റ് റാലി കണ്ണൂരിൽ - ഇപ്പോൾ അപേക്ഷിക്കാം



ആർമി റിക്രൂട്ട്മെന്റ് റാലി കണ്ണൂരിൽ. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്‌, ത്രിശൂർ ജില്ലകളിൽ നിന്നുള്ളവർക്കും മാഹി ലക്ഷദീപുകാർക്കും മാത്രം അപേക്ഷിക്കാം

  •  2020 ഡിസമ്പർ 20 മുതൽ 2021 ഫെബ്രുവരി 2 വരെ അപേക്ഷിക്കാം.
  • കണ്ണൂർ റാലി 2021 ഫെബ്രുവരി 20 മുതൽ 2021 മാർച്ച് 31 വരെ ആയിരിക്കും
  •  (കോവിഡിന്റെ സാഹചര്യം പരിഗണിച്ചായിരിക്കും റാലി നടത്തുക).


തസ്തികകളും യോഗ്യതയും 

1. സോൾജ്യർ ജനറൽ ഡ്യൂട്ടി (ഓൾ ആംഡ്)

  • യോഗ്യത:  45 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി./മെട്രിക്ക്. ഓരോ വിഷയങ്ങൾക്കും 33 ശതമാനം മാർക്കെങ്കിലും നേടിയിരിക്കണം.
  • പ്രായം: പതിനേഴര മുതൽ 21 വയസ്സുവരെ. 1999 ഒക്ടോബർ 1 മുതൽ 2003 ഏപ്രിൽ ഒന്നിനിടയിൽ ജനനം. രണ്ട് തീയതികളും ഉൾപ്പെടെ.
  • കുറഞ്ഞ ശാരീരികക്ഷമത: ഉയരം-166 സെ.മീ., ഭാരം-50 കിലോ., നെഞ്ചളവ്-77 സെ.മീ. കൂടാതെ 5 സെ.മീ. വികാസം ഉണ്ടായിരിക്കണം.


2. സോൾജ്യർ ടെക്നിക്കൽ

  • യോഗ്യത:  സയൻസ് വിഷയത്തിൽ പ്ലസ്ടു/ഇന്റർമീഡിയറ്റ് വിജയം. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്കും ഓരോ വിഷയത്തിനും 40 ശതമാനം മാർക്ക്.
  • പ്രായം: പതിനേഴര-23 വയസ്സ്. 1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനനം. രണ്ട് തീയതികളും ഉൾപ്പെടെ.
  • കുറഞ്ഞ ശാരീരികക്ഷമത:  ഉയരം-165 സെ.മീ., ഭാരം-50 കിലോ., നെഞ്ചളവ്-77 സെ.മീ. 5 സെ.മീ. വികാസം ഉണ്ടായിരിക്കണം.


3. സോൾജ്യർ ടെക്നിക്കൽ (ഏവിയേഷൻ/അമ്യൂണിഷൻ എക്സാമിനർ)

  • യോഗ്യത:  സയൻസ് വിഷയത്തിൽ പ്ലസ്ടു/ഇന്റർമീഡിയറ്റ് വിജയം. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്കും ഓരോ വിഷയത്തിനും 40 ശതമാനം മാർക്ക്.
  • പ്രായം: പതിനേഴര-23 വയസ്സ്. 1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനനം. രണ്ട് തീയതികളും ഉൾപ്പെടെ.
  • കുറഞ്ഞ ശാരീരികക്ഷമത: ഉയരം-165 സെ.മീ., ഭാരം-50 കിലോ., നെഞ്ചളവ്-77 സെ.മീ. 5 സെ.മീ. വികാസം.


4. സോൾജ്യർ ട്രേഡ്സ്മാൻ (ഡ്രെസർ, ഷെഫ്, സ്റ്റുവാർഡ്, സപ്പോർട്ട് സ്റ്റാഫ് (ഇ.ആർ.), വാഷർമാൻ, പെയിന്റർ ആൻഡ് ഡെക്കറേറ്റർ ആൻഡ് ടെയ്ലർ)

  •  യോഗ്യത: പത്താംക്ലാസ് വിജയം. ഓരോ വിഷയത്തിനും 33 ശതമാനം മാർക്ക്.
  •  പ്രായം: പതിനേഴര-23 വയസ്സ്. 1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനനം. രണ്ട് തീയതികളും ഉൾപ്പെടെ.
  •  കുറഞ്ഞ ശാരീരിക ക്ഷമത: ഉയരം-166 സെ.മീ., ഭാരം-50 കിലോ., നെഞ്ചളവ്-77 സെ.മീ. 5 സെ.മീ. വികാസം.


സോൾജ്യർ ട്രേഡ്സ്മാൻ (മെസ് കീപ്പർ ആൻഡ് ഹൗസ് കീപ്പർ)

  • യോഗ്യത:  എട്ടാംക്ലാസ് വിജയം. എല്ലാ വിഷയത്തിനും 33 ശതമാനം മാർക്ക് വേണം. 
  • പ്രായം: പതിനേഴര-23 വയസ്സ്. 1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനനം. രണ്ട് തീയതികളും ഉൾപ്പെടെ.
  • കുറഞ്ഞ ശാരീരികക്ഷമത: ഉയരം-166 സെ.മീ., ഭാരം-50 കിലോ, നെഞ്ചളവ്-77 സെ.മീ. 5 സെ.മീ. വികാസം ഉണ്ടായിരിക്കണം.


സോൾജ്യർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ/ഇൻവന്ററി മാനേജ്മെന്റ് (ഓൾ ആംസ്)

  • യോഗ്യത:  60 ശതമാനം മാർക്കോടെ ഏതെങ്കിലും സ്ട്രീമിലെ പ്ലസ്ടു/ഇന്റർമീഡിയറ്റ് വിജയം (ആർട്സ്, കൊമേഴ്സ്, സയൻസ്). എല്ലാ വിഷയങ്ങളിലും 50 ശതമാനം മാർക്ക് വേണം. ഇംഗ്ലീഷ്/മാത്സ്/അക്കൗണ്ട്സ്/ബുക്ക്സ് കീപ്പിങ് എന്നിവയിൽ 50 ശതമാനം മാർക്ക് വേണം.
  • പ്രായം: പതിനേഴര-23 വയസ്സ്. 1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനനം. രണ്ട് തീയതികളും ഉൾപ്പെടെ.
  • കുറഞ്ഞ ശാരീരികക്ഷമത: ഉയരം-162 സെ.മീ., ഭാരം-50 കിലോ., നെഞ്ചളവ്-77 സെ.മീ. 5 സെ.മീ. വികാസം ഉണ്ടായിരിക്കണം.


സോൾജ്യർ ടെക്/ നഴ്സിങ് അസിസ്റ്റന്റ്/ നഴ്സിങ് അസിസ്റ്റൻസ് വെറ്ററിനറി

  • യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയത്തിൽ 50 ശതമാനം മാർക്കോടെ സയൻസ് പ്ലസ്ടു/ഇന്റർമീഡിയറ്റ് വിജയം. എല്ലാ വിഷയങ്ങളിലും 40 ശതമാനം മാർക്ക് വേണം. അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ സയൻസ് പ്ലസ്ടു/ഇന്റർമീഡിയറ്റ്.
  • പ്രായം: പതിനേഴര-23 വയസ്സ്. 1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനനം. രണ്ട് തീയതികളും ഉൾപ്പെടെ.
  • കുറഞ്ഞ ശാരീരികക്ഷമത: ഉയരം-165 സെ.മീ., ഭാരം-50 കിലോ., നെഞ്ചളവ്-77 സെ.മീ. 5 സെ.മീ. വികാസം ഉണ്ടായിരിക്കണം.


ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • ആർമിയുടെ റിക്രൂട്ട്മെന്റ് നടപടി എല്ലാം സൗജന്യമാണ്.
  •  അഡ്മിറ്റ് കാർഡ് മുഖേനയാണ് റാലിയിൽ പ്രവേശനം അനുവദിക്കുക. റാലിക്കായി പോകുമ്പോൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പിന്റെ മൂന്ന് സെറ്റുകൾ കൈയിലുണ്ടായിരിക്കണം. 
  • മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, മറ്റ് റെക്കോഡിങ് ഉപകരണങ്ങൾ എന്നിവയൊന്നും റാലിയിലും പരീക്ഷയ്ക്കും അനുവദിക്കുന്നതല്ല. റാലിയിൽ പങ്കെടുക്കുന്നവരുടെ ചെവിയുടെ അകം ശുചിയാക്കിയിരിക്കണം.
വിശദ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും www.joinindianarmy.nic.in സന്ദർശിക്കുക

Post a Comment

0 Comments