നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻ.ഐ.എഫ്.ടി.) കണ്ണൂർ ഉൾപ്പെടെ 17 കേന്ദ്രങ്ങളിലായി ഫാഷൻ ഡിസൈനിങ്/ടെക്നോളജി മേഖലകളിൽ നടത്തുന്ന ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ബിരുദതലത്തിൽ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്.), ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി (ബി.എഫ്.ടെക്.) എന്നീ രണ്ടു പ്രോഗ്രാമുകളാണുള്ളത്.
ബി.ഡിസ് പ്രോഗ്രാമുകൾ
- ഫാഷൻ ഡിസൈൻ
- ലെതർ ഡിസൈൻ
- അക്സസറി ഡിസൈൻ
- ടെക്സ്റ്റൈൽ ഡിസൈൻ
- നൈറ്റ് വെയർ ഡിസൈൻ
- ഫാഷൻ കമ്യൂണിക്കേഷൻ
യോഗ്യത
ഏതു സ്ട്രീമിൽ പഠിച്ചും പ്ലസ്ടു/തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.
നാഷണൽ ഓപ്പൺ സ്കൂൾ പ്ലസ്ടുതല യോഗ്യത (അഞ്ചു വിഷയത്തോടെ) മൂന്ന്/നാല് വർഷ ഡിപ്ലോമ യോഗ്യത എന്നിവയുള്ളവർക്കും അപേക്ഷിക്കാം.
അപ്പാരൽ പ്രൊഡക്ഷൻ ബി.എഫ്.ടെകിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് പ്ലസ്ടു/തത്തുല്യം/നാഷണൽ ഓപ്പൺ സ്കൂൾ പ്ലസ്ടുതല യോഗ്യത/മൂന്ന്/നാല് വർഷ എൻജിനിയറിങ് ഡിപ്ലോമക്കാർ എന്നിവർക്ക് അപേക്ഷിക്കാം.
പ്രായം
ബിരുദ പ്രവേശനത്തിന് പ്രായം 2021 ഓഗസ്റ്റ് ഒന്നിന് 24 വയസ്സിൽ താഴെയായിരിക്കണം.
പട്ടികജാതി/വർഗ/ഭിന്നശേഷിക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവ്.
മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ
- മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡിസ്)
- മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി (എം.എഫ്.ടെക്.)
- മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ് (എം.എഫ്.എം.)
മാസ്റ്റേഴ്സ് പ്രവേശനത്തിന് പ്രായപരിധിയില്ല.
പ്രവേശനത്തിനുവേണ്ട വിദ്യാഭ്യാസ യോഗ്യത https://applyadmission.net/nift2021/ലും പ്രോസ്പക്ടസിലും കിട്ടും.
പ്രവേശനം
എല്ലാ കോഴ്സുകൾക്കും പ്രവേശനപരീക്ഷ ഉണ്ടാകും.
ബി. ഡിസ് പ്രവേശനത്തിന് ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ്, ജനറൽ എബിലിറ്റി ടെസ്റ്റ് എന്നിവയടങ്ങുന്ന പരീക്ഷയാണ് ആദ്യഘട്ടം.
ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സിറ്റുവേഷൻ ടെസ്റ്റ് ഉണ്ടാകും.
ബി.എഫ്.ടെക് പ്രവേശനത്തിന് ജനറൽ എബിലിറ്റി ടെസ്റ്റ് ഉണ്ടാകും.
മാസ്റ്റേഴ്സ് പ്രവേശന പരീക്ഷാ ഘടന വെബ് സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്.
ഫെബ്രുവരി 14ലെ യു.ജി/പി.ജി. പ്രവേശനപരീക്ഷകൾക്ക് കണ്ണൂർ, കൊച്ചി, എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
അപേക്ഷ തിയ്യതി
അപേക്ഷ ജനുവരി 21വരെ https://applyadmission.net/nift2021/ വഴി നൽകാം.
ലേറ്റ് ഫീസോടെ ജനുവരി 24വരെ നൽകാം.
0 Comments