Latest

6/recent/ticker-posts

Header Ads Widget

CBSE ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്: അവസാന തീയതി നീട്ടി




പ്ലസ്ടു പഠനത്തിനുള്ള ഒറ്റപ്പെൺകുട്ടി മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ.) ഡിസംബർ 21 വരെ നീട്ടി.

www.cbse.nic.in എന്ന സൈറ്റിലെ സ്കോളർഷിപ്പ് ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്. സ്കോളർഷിപ്പ് പുതുക്കാനുള്ളവർ അപേക്ഷയുടെ ഹാർഡ് കോപ്പി ജനുവരി എട്ടിനകം സമർപ്പിക്കണം.

സി.ബി.എസ്.ഇ. സ്കൂളിൽനിന്ന് 2020-ൽ പത്താംക്ലാസ് പാസായ കുടുംബത്തിലെ ഏകപെൺകുട്ടിക്കാണ് അപേക്ഷിക്കാൻ അവസരം. 60 ശതമാനം മാർക്ക് നേടിയവരാവണം. പ്ലസ്വൺ, പ്ലസ്ടുവിന് സി.ബി.എസ്.ഇ. സ്കൂളിൽ പഠിക്കുന്നവരുമാവണം. പ്രതിമാസ ട്യൂഷൻഫീസ് 1500 രൂപയിൽ കൂടരുത്. കൂടുതൽവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

Post a Comment

0 Comments