Latest

6/recent/ticker-posts

Header Ads Widget

സെൻട്രൽ സെക്ടർ സ്കോളർഷിപ് വഴി 20,000 രൂപ വരെ നേടാം ; അപേക്ഷ 31 വരെ



കേരളത്തിലെ ഹയർ സെക്കൻഡറി, വിഎച്ച്‌എസ്‌ഇ 2020ലെ പരീക്ഷകൾ ഉയർന്ന മാർക്കോടെ വിജയിച്ച് ഉപരിപഠനം നടത്തുന്നവരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സെൻട്രൽ സെക്ടർ സ്‌കോളർഷിപ് നൽകും. 

ബന്ധപ്പെട്ട ബോർഡിൽ ഈ പരീക്ഷ ജയിച്ചവരിൽ ആദ്യത്തെ 20 % പേരിൽപ്പെടണം (80–ാം പെർസെന്റൈൽ).ആദ്യമൂന്നു വർഷം 10,000 രൂപ, തുടർന്ന് രണ്ടു വർഷം പിജിക്ക് 20,000 രൂപ എന്ന ക്രമത്തിലാണ് വാർഷിക സ്കോളർഷിപ്.  

  • അ‍ഞ്ചു വർഷത്തെ പ്രഫഷനൽ കോഴ്സിന്റെ നാലും അഞ്ചും വർഷങ്ങളിൽ 20,000 രൂപ ലഭിക്കും. 
  • ബിടെക്ക് അടക്കം 4–വർഷ പ്രഫഷനൽ കോഴ്സുകളിൽ പഠിക്കുന്നവർക്ക് 4 വർഷമാണു സഹായം. 
  • വിദ്യാലയ തലത്തിലും സംസ്ഥാന തലത്തിലും അർഹത പരിശോധിച്ച് ഉറപ്പാക്കും. 
  • വർഷംതോറും സ്കോളർഷിപ് പുതുക്കണം. 
  • രാജ്യത്താകെയുള്ള  82,000 സ്കോളർഷിപ്പുകളിൽ 2324 എണ്ണമാണ് കേരളത്തിനുള്ളത്. 
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായി വീതിക്കും. 
  • പട്ടികജാതി / വർഗ, പിന്നാക്ക, വിഭാഗക്കാർക്ക് യഥാക്രമം 15 / 7.5 / 27 % സ്കോളർഷിപ്പുകൾ നീക്കിവച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക്  5 ശതമാനവും. 


അപേക്ഷകരുടെ പ്രായം 18 – 25 വയസ്സ്. 

രക്ഷിതാക്കളുടെ വാർഷികവരുമാനം എട്ടു ലക്ഷം രൂപ കവിയരുത്. 


www.scholarships.gov.in എന്ന ദേശീയ പോർട്ടലിൽ റജിസ്റ്റർ ചെയ്ത് ഓൺലൈൻ അപേക്ഷ 31 വരെ സമർപ്പിക്കാം.

ബന്ധപ്പെട്ട രേഖകൾ അപ്‌ലോഡ് ചെയ്യണം. സ്വന്തം ബാങ്ക് അക്കൗണ്ടിൽ പണമെത്തും.


ഫോൺ :

011-26172917

0471-2306580

ഈ പദ്ധതി കേരളത്തിൽ നടപ്പാക്കുന്ന കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പിന്റെ www.dcescholarship.kerala.gov.in എന്ന സൈറ്റിലും വിവരങ്ങളുണ്ട്.

Post a Comment

0 Comments