Latest

6/recent/ticker-posts

Header Ads Widget

പിഎസ്‍സി പൊതുപരീക്ഷയുടെ സിലബസ്

 2021 ഫെബ്രുവരിയിലാണ് കേരള പിഎസ്‍സി പൊതു പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. സർക്കാർ ജോലി സ്വപ്നം കാണുന്നവർ എല്ലാം ഇതിനകം തന്നെ പരീക്ഷയെഴുതാനുള്ള തീവ്രമായ തയ്യാറെടുപ്പിലായിരിക്കുമല്ലോ. 

പത്താം ക്ലാസ് അടിസ്ഥാനപ്പെടുത്തിയ പൊതു പരീക്ഷയുടെ സിലബസ് പരിചിതമായ കാര്യങ്ങൾ തന്നെയാണ്. അതായത് പത്താം ക്ലാസ് വരെ നാം പഠിച്ച പാഠഭാ​ഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളായിരിക്കും കൂടുതലും ചോദിക്കുന്നതെന്ന് സാരം. 

അതിനാൽ താഴെപ്പറയുന്ന സിലബസ് ഒന്നു പരിശോധിക്കുക. ഇക്കാര്യങ്ങളൊക്കെ പഠിച്ച് കഴിഞ്ഞോ എന്നും ഇല്ലെങ്കിൽ പഠിക്കാനുള്ള അവസരവും കൂടിയാണിത്.


ലഘു​ഗണിതം

 • സംഖ്യകളും അടിസ്ഥാന ക്രിയകളും
 • ലസാഗു, ഉസാഘ
 • ഭിന്നസംഖ്യകൾ
 • ദശാംശ സംഖ്യകൾ
 • വർഗ്ഗവും വർഗ്ഗമൂലവും
 • ശരാശരി
 • ലാഭവും നഷ്ടവും
 • സമയവും ദൂരവും

മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും

 • ശ്രേണികൾ
 • സമാനബന്ധങ്ങൾ
 • ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
 • തരംതിരിക്കൽ
 • ഒറ്റയാനെ കണ്ടെത്തൽ
 • അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
 • വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
 • സ്ഥാന നിർണയം

ജനറൽ സയൻസ് : നാച്ചുറൽ സയൻസ്

 • മനുഷ്യശരീരത്തെ കുറിച്ചുള്ള പൊതു അറിവ്
 • ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
 • കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തങ്ങൾ
 • വനങ്ങളും വനവിഭവങ്ങളും
 • കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ
 • പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും
 • ജനറൽ സയൻസ് : ഫിസിക്കൽ സയൻസ്
 • ആറ്റവും ആറ്റത്തിന്റെ ഘടനയും
 • അയിരുകളും ധാതുക്കളും
 • മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
 • ഹൈഡ്രജനും ഓക്‌സിജനും
 • രസതന്ത്രം ദൈനംദിന ജീവിതത്തിൽ
 • ദ്രവ്യവും പിണ്ഡവും
 • പ്രവർത്തിയും ഊർജവും
 • ഊർജ്ജവും അതിൻ്റെ പരിവർത്തനവും
 • താപവും ഊഷ്മാവും
 • പ്രകൃതിയിലെ ചലനങ്ങളും ബലവും
 • ശബ്ദവും പ്രകാശവും
 • സൗരയൂഥവും സവിശേഷതകളും

കേരളത്തിലെ പൊതുവിജ്ഞാനം, കറന്റ് അഫയേഴ്സ്, നവോത്ഥാനം

 • ശാസ്ത്ര സാങ്കേതിക മേഖലകൾ, കല സംസ്കാര മേഖല, രാഷ്ട്രീയ സാഹിത്യ സാമ്പത്തിക മേഖല, കായിക മേഖല – ഇവയുമായി ബന്ധപ്പെട്ട ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും സമകാലീന സംഭവങ്ങൾ.
 • ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ , അതിർത്തികളും അതിരുകളും, ഊർജ്ജ മേഖലയിലേയും ഗതാഗത വാർത്താവിനിമയ മേഖലയിലേയും പുരോഗതി, പ്രധാന വ്യവസായങ്ങൾ എന്നിവ.

 • ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ.

 • ഒരു പൗരന്റെ കടമകളും, മൗലികാവകാശങ്ങളും. ഇന്ത്യൻ ദേശീയ പതാക, ദേശീയ ചിന്ഹങ്ങൾ, ദേശീയ ഗാനം, ദേശീയ ഗീതം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യാവകാശ കമ്മീഷൻ വിവരാവകാശ കമ്മീഷനുകൾ എന്നിവയെ സംബന്ധിച്ച അറിവുകളും.
 • കേരളത്തിൻ്റെ അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും, ദേശീയ ഉദ്യാനങ്ങൾ, മത്സ്യബന്ധനം, കായികരംഗം തുടങ്ങിയവ.

 • ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളും അതിന് പിന്നിൽ പ്രവർത്തിച്ചവരും, കേരളത്തിലെ സാമൂഹിക പരിഷ്കരണവും അയ്യൻ‌കാളി ചട്ടമ്പിസ്വാമികൾ, ശ്രീനാരായണ ഗുരു, പണ്ഡിറ്റ് കറുപ്പൻ, വി.ടി ഭട്ടതിരിപ്പാട്, കുമാരഗുരു, മന്നത്ത് പദ്മനാഭൻ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളും

Post a Comment

0 Comments