Latest

6/recent/ticker-posts

Header Ads Widget

മധ്യവയസ്കർക്ക് തൊഴിലവസരം സൃഷ്ടിക്കാൻ നവജീവന്‍ പദ്ധതി

 

കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും ജോലി ലഭിക്കാത്തവര്‍ക്ക് ആശ്വാസ പദ്ധതിയുമായി കേരള സര്‍ക്കാര്‍. 


50-65 വയസ്സ് പ്രായമുള്ളവര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായം നല്‍കുന്നതാണ് നവജീവന്‍ എന്ന് പേരിട്ടിട്ടുള്ള ഈ പദ്ധതി. 

മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

താല്‍പ്പര്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി വായ്പ അനുവദിക്കും. 

വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. 

കൂടുതല്‍ വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments