ഡിസംബറിൽ ഇരുനൂറിലധികം വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കാൻ ഒരുങ്ങി പിഎസ്സി. ഈ വർഷം പ്രായപരിധി അവസാനിക്കുന്നവരുടെ അവസരങ്ങൾ നഷ്ടമാകാതിരിക്കാനാണ് ഇത്രയും വിജ്ഞാപനങ്ങൾ അവസാന മാസം പ്രസിദ്ധീകരിക്കുന്നത്.
ഡിസംബർ പകുതിയോടെ 46 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും.
ഇതിനു പിന്നാലെ തന്നെ ബാക്കി വിജ്ഞാപനങ്ങളുമുണ്ടാകും.
ലോക്ഡൗൺ കാരണം 2020 തുടക്കത്തിൽ കൂടുതൽ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിയാത്തതിന്റെ പരിഹാരമായാണ് പരമാവധി വിജ്ഞാപനങ്ങൾ പുറത്തിറക്കാൻ ആലോചിക്കുന്നത്.
സർവകലാശാല ലാസ്റ്റ് ഗ്രേഡ്: ആദ്യ വിജ്ഞാപനം
സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെ പത്തിലധികം അനധ്യാപക തസ്തികകളിലേക്കുള്ള വിജ്ഞാപനങ്ങൾ ഈ മാസമുണ്ടാകും. ആദ്യമായാണ് ഈ തസ്തികകളിൽ അപേക്ഷ ക്ഷണിക്കുന്നത്.
ധാരാളം എൻസിഎ, സ്പെഷൽ റിക്രൂട്മെന്റ് വിജ്ഞാപനങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.
2019 ഡിസംബറിൽ 356 വിജ്ഞാപനങ്ങളാണ് പിഎസ്സി പ്രസിദ്ധീകരിച്ചത്.
ഇതുവരെ 320 വിജ്ഞാപനങ്ങൾ
ഈ വർഷം ഇതുവരെ 320 വിജ്ഞാപനങ്ങൾ പിഎസ്സി പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
ഫയർ ആൻഡ് റസ്ക്യൂ സർവീസിൽ ഫയർ വുമൺ തസ്തികയിലേക്കുള്ള വിജ്ഞാപനമായിരുന്നു ഇതിൽ പ്രധാനം.
ആദ്യമായാണ് ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്.
മൽസ്യഫെഡിലെ വിവിധ തസ്തികകളിലേക്കുള്ള ആദ്യ വിജ്ഞാപനവും ഈ വർഷം പുറത്തിറക്കി.
സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ, വനിതാ സിവിൽ പൊലീസ് ഒാഫിസർ തുടങ്ങിയ പ്രധാന വിജ്ഞാപനങ്ങളും ഈ വർഷം പ്രസിദ്ധീകരിച്ചവയുടെ പട്ടികയിലുണ്ട്.
ഈ മാസം ഇരുന്നൂറിലധികം തസ്തികയിൽകൂടി വിജ്ഞാപനം വന്നാൽ 2020ലെ ആകെ വിജ്ഞാപനങ്ങൾ 600 കടക്കും.
2019ൽ പിഎസ്സി പ്രസിദ്ധീകരിച്ചത് 633 വിജ്ഞാപനങ്ങളാണ്. ഇതിൽ 356ഉം പ്രസിദ്ധീകരിച്ചത് ഡിസംബറിൽ. ഡിസംബർ 11, 30, 31 തീയതികളിലെ ഗസറ്റുകളിലാണ് ഇത്രയും വിജ്ഞാപനങ്ങൾ ഒന്നിച്ചു പുറത്തിറക്കിയത്.
46 തസ്തികയിൽ വിജ്ഞാപനം വരുന്നു
- മൃഗസംരണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ്– 2,
- തദ്ദേശസ്വയംഭരണ വകുപ്പിൽ ഒാവർസിയർ ഗ്രേഡ്– 2/ഡ്രാഫ്ട്സ്മാൻ ഗ്രേഡ്– 2
- വിവിധ കമ്പനി/കോർപറേഷൻ/ബോർഡ് എന്നിവയിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്
- ടൂറിസം വകുപ്പിൽ ഇലക്ട്രീഷ്യൻ തുടങ്ങി 46 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു.
- ഡിസംബർ പകുതിയോടെ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കും.
മറ്റു പ്രധാന വിജ്ഞാപനങ്ങൾ
- മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഫാമിലി മെഡിസിൻ
- അസിസ്റ്റന്റ് പ്രഫസർ ഇൻ ഡെർമറ്റോളജി ആൻഡ് വെനറോളജി
- ചലച്ചിത്ര വികസന കോർപറേഷനിൽ ഫിലിം ഒാഫിസർ, സൗണ്ട് എൻജിനീയർ
- ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ)
- ടൂറിസം വികസന കോർപറേഷനിൽ ഒാഫിസ് അസിസ്റ്റന്റ്
- ഹൗസിങ് ബോർഡിൽ ടൈപ്പിസ്റ്റ് ഗ്രേഡ്– 2
- ഫോം മാറ്റിങ്സ് (ഇന്ത്യ) ലിമിറ്റഡിൽ മെയിന്റനൻസ് അസിസ്റ്റന്റ് (മെക്കാനിക്കൽ)
- ഫോറസ്റ്റ് ഇൻഡസ്ട്രീസ് (ട്രാവൻകൂർ) ലിമിറ്റഡിൽ സെക്യൂരിറ്റി ഒാഫിസർ,
- വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (തസ്തികമാറ്റം വഴി),
- സീവിങ് ടീച്ചർ (തസ്തികമാറ്റം വഴി),
- പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു),
- പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ടെലികമ്യൂണിക്കേഷൻസ് (എസ്ടി),
- ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ്– 2 (എസ്സി/എസ്ടി),
- ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ്– 2 (എസ്സി/എസ്ടി),
- മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ബയോകെമിസ്ട്രി (എൽസി/എഐ),
- സ്റ്റേറ്റ് ഫാമിങ് കോർപറേഷനിൽ ഡ്രൈവർ ഗ്രേഡ്– 2/ ട്രാക്ടർ ഡ്രൈവർ (വിശ്വകർമ),
- കേരള സിറാമിക്സ് ലിമിറ്റഡിൽ ഇലക്ട്രീഷ്യൻ ഗ്രേഡ്– 2 (ഈഴവ),
- കമ്പനി/കോർപറേഷൻ/ബോർഡ് സെക്യൂരിറ്റി ഗാർഡ്/വാച്ചർ ഗ്രേഡ്– 2 (മുസ്ലിം, വിശ്വകർമ),
- പൊലീസ് കോൺസ്റ്റബിൾ (എസ്സിസിസി, ധീവര),
- ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ്– 2 (എൽസി/എഐ),
- ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്– 2 (ഹിന്ദു നാടാർ, എസ്ടി),
- വിദ്യാഭ്യാസ വകുപ്പിൽ പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഉറുദു (എസ്ടി, എസ്സി, എസ്ഐയുസി നാടാർ).
0 Comments