Latest

6/recent/ticker-posts

Header Ads Widget

എസ്.എസ്.എൽ.സി പരീക്ഷ ഉച്ചക്കുശേഷം പ്ലസ് ടു രാവിലെ



മാർച്ച് 17ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ ഉച്ചക്കുശേഷവും രണ്ടാം വർഷ ഹയർസെക്കൻഡറി/ വി.എച്ച്.എസ്.ഇ പരീക്ഷകൾ രാവിലെയും നടത്തും. 
  • പരീക്ഷയുടെ ആരംഭത്തിലുള്ള കൂൾ ഓഫ് ടൈം (സമാശ്വാസ സമയം) 15 മിനിറ്റിൽനിന്ന് അഞ്ചോ പത്തോ മിനിറ്റ് വർധിപ്പിക്കുന്നത് പരിഗണിക്കും.
  • എസ്.എസ്.എൽ.സി പരീക്ഷ ഉച്ചക്കുശേഷം 1.45നായിരിക്കും ആരംഭിക്കുക. വെള്ളിയാഴ്ച രണ്ടിനായിരിക്കും പരീക്ഷ. 
  • പരീക്ഷയിൽ ഊന്നൽ നൽകേണ്ട പാഠഭാഗങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെയും എസ്.സി.ഇ.ആർ.ടി ഡയറക്ടറെയും ചുമതലപ്പെടുത്തി. 
  • വിദ്യാർഥികൾക്ക് നിശ്ചിത പാഠഭാഗങ്ങൾ മാത്രം പഠിച്ച് പരീക്ഷയെഴുതാനാകുന്ന രീതിയിലായിരിക്കും കമീകരണം
  • കൊണ്ടുവരിക. 
  • പ്രയാസമുള്ള ചോദ്യങ്ങൾ ഒഴിവാക്കുന്നതിനുള്ള ക്രമീകരണം കൊണ്ടുവരാൻ എസ്.സി.ഇ.ആർ.ടിക്ക് നിർദേശം നൽകും. 
  • പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എസ്.എസ്.എൽ.സി പരീക്ഷ ടൈംടേബിളിനും അംഗീകാരം നൽകി.

എസ്.എസ്.എൽ.സി പരിക്ഷ ടൈംടേബിൾ
  • മാർച്ച് 17 ഒന്നാം ഭാഷ പാർട്ട് ഒന്ന് 
  • 18 -രണ്ടാം ഭാഷ ഇംഗ്ലീഷ് 
  • 19 -മൂന്നാം ഭാഷ ഹിന്ദി
  • 22 -സോഷ്യൽ സയൻസ് 
  • 23 -ഒന്നാം ഭാഷ പാർട്ട് രണ്ട് 
  • 24 -ഫിസിക്സ് 25 -കെമിസ്ട്രി 
  • 29 -മാത്സ് 30 -ബയോളജി

Post a Comment

0 Comments