പത്താം ക്ലാസ്, പ്ലസ്ടു ബോര്‍ഡ് പരീക്ഷകളുടെ സമയക്രമം നിശ്ചയിച്ചു. മാര്‍ച്ച് 17 മുതല്‍ രാവിലെ പ്ളസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയും നടക്കും. രാവിലെ 9.45നും ഉച്ചയ്ക്ക് 1.45 നും പരീക്ഷ തുടങ്ങും.
നിലവില സാഹചര്യം പരിഗണിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ നല്കി അവയില്‍ നിന്നു തെരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നല്കുന്ന കാര്യം പരിശോധിക്കും.
23ന് വിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗം കരട് ടൈംടേബിളിന് അന്തിമ രൂപം നല്‍കും.
30 ശതമാനം പാഠഭാഗം കുറയ്ക്കണമെന്ന് അദ്ധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ ചോദ്യം തയ്യാറാക്കണം. ഇതിന് എസ്.സി.ഇ.ആര്.ടി ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, പരീക്ഷാ സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.
പരീക്ഷകള്‍ വിദ്യാര്‍ത്ഥി സൗഹൃദമായിരിക്കണമെന്ന് വെള്ളിയാഴ്ച ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യു.ഐ.പി.) യോഗം നിര്‍ദേശിച്ചു.
ക്ലാസ് പരീക്ഷകള്‍ക്ക് പ്രാധാന്യം നല്‍കും.
മാതൃകാപരീക്ഷ നടത്തിയശേഷമാകും വാര്‍ഷിക പരീക്ഷ നടത്തുക.
സ്കൂളുകളിലേക്ക് കുട്ടികള്‍ എത്തുന്നതിന് മുന്‍പ് ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്തുന്നതിനെപ്പറ്റി രക്ഷിതാക്കളില്‍ നിന്ന് അഭിപ്രായം തേടും.
അതേസമയം, കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകള്‍ ഈ മാസം അവസാനത്തോടെ ശുചീകരിക്കും.
ഇതിനു പുറമേ, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകരില്‍ എത്രപേര്‍ ഓരോ ദിവസവും എത്തണമെന്ന കാര്യവും സ്കൂളുകള്‍ക്ക് ക്രമീകരിക്കാനുള്ള അവസരം നല്‍കും.
ക്ളാസുകള്‍ ക്രമീകരിക്കണം
ജനുവരി ഒന്നുമുതല്‍ പത്താം ക്ളാസിലെയും പ്ളസ് ടുവിലെയും കുട്ടികള്‍ ഒരുമിച്ചെത്തുന്നത് പ്രയാേഗികമാണോ എന്ന് യോഗം വിലയിരുത്തി.
രാവിലെയും ഉച്ചയ്ക്കുമായി ക്ളാസുകള്‍ ക്രമീകരിക്കണമെന്നും അതല്ലെങ്കില്‍ ഒന്നിടവിട്ട് കുട്ടികള്‍ വരുന്ന രീതിയാക്കണമെന്നും ഒമ്ബതുവരെയുള്ള ക്ളാസിലെ കുട്ടികള്‍ക്കും സ്കൂളില്‍ വരുന്നതിനുള്ള അവസരമൊരുക്കണമെന്നും അദ്ധ്യാപകര്‍ ചൂണ്ടിക്കാട്ടി.
പ്രോജക്ട് വര്‍ക്ക്, സെമിനാര്‍ എന്നിവയ്ക്കുള്ള 20 മാര്‍ക്ക് നല്‍കുന്നത് എങ്ങനെയായിരിക്കണമെന്ന് കണ്ടെത്താന്‍ എസ്.സി.ഇ.ആര്.ടി ഡയറക്ടറെ ചുമതലപ്പെടുത്തി.
മേളകള്‍ക്ക് നല്‍കിയിരുന്ന ഗ്രേസ് മാര്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശമുയര്‍ന്നു.
മറ്റ് നിര്‍ദ്ദേശങ്ങള്‍
സ്കൂളുകള്‍ അണുവികുക്തമാക്കണം. പരിസരം വൃത്തിയാക്കണം
മേശയും കേസരയും വൃത്തിയായിരിക്കണം. ടോയ്ലറ്റ് വേണം
ദൂരെ നിന്നുള്ള അദ്ധ്യാപകരെ ഒഴിവാക്കണം
പ്രൈമറി അദ്ധ്യാപകര്‍ സ്കൂളില്‍ വരുന്നത് തടയരുത്.
സാഹചര്യങ്ങള്‍ക്കനുസരിച്ച് അദ്ധ്യാപകരുടെ ജോലി ക്രമീകരിക്കണം.
ഒഴിവുകള്‍ നികത്തും
പ്രൈമറി സ്കൂളുകളിലെ ഹെഡ്മാസ്റ്റര് ഒഴിവ് ഒരാഴ്ചക്കകം നികത്തുമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഷാജഹാന് പറഞ്ഞു. 50 വയസ് കഴിഞ്ഞവരെ പരിഗണിക്കും. ഒഴിവുള്ള അദ്ധ്യാപക തസ്തികയില്‍ അദ്ധ്യാപകെര നിയമിക്കും. എയ്ഡഡ് സ്കൂളുകളില്‍ ഒഴിവുള്ള തസ്തികകളില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കാം.
പൊതുവിഭ്യാഭ്യാസ ഡയറക്ടര്‍ ജീവന് ബാബു, എസ്.സി.ഇ.ആര്.ടി ഡയറക്ടര്‍ ഡോ. ജെ.ബാബു, കെ.സി. ഹരികൃഷ്ണ.ന്, എം. സലാഹുദ്ദീന്, എം. ശ്രീകുമാര്‍, അബ്ദുള്ള വാവൂര് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments