Latest

6/recent/ticker-posts

Header Ads Widget

ഐ.ഡി.ബി.ഐ ബാങ്കിൽ മെഡിക്കൽ ഓഫീസർ

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ (ഐ.ഡി.ബി.ഐ) ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

23 പാർട്ട് ടൈം മെഡിക്കൽ ഓഫിസർ തസ്തികകളാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. 

ഉദ്യോഗാർഥികളുടെ അയക്കുന്ന അപേക്ഷകളിൽനിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിനായി ക്ഷണിക്കും. താൽപര്യമുള്ളവർക്ക് ഓഫ്ലൈനായി അപേക്ഷിക്കാം. 

കൂടുതൽ വിവരങ്ങൾക്ക്: 

ഐ.ഡി.ബി.ഐ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.idbibank.in സന്ദർശിക്കുക,

എം.ബി.ബി.എസ് കഴിഞ്ഞവരാണെങ്കിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

പി.ജി കഴിഞ്ഞവർക്ക് മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിയമുണ്ടായിരുന്നാൽ മതി. 

അപേക്ഷകരിൽനിന്ന് യോഗ്യതയുള്ളവരെ അഭിമുഖത്തിനായി ക്ഷണിക്കും.

താൽപര്യമുള്ള ഡോക്ടർമാർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും രേഖകളും General Manager, IDBI Bank, 21st Floor, IDBI Bank Tower, Colombo, Mumbai 400005 എന്ന വിലാസത്തിലേക്ക് അയക്കുക.  

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 20

Official Site