Latest

6/recent/ticker-posts

Header Ads Widget

കുറഞ്ഞ ചിലവിൽ AIIMS ൽ ബി.എസ്.സി. നഴ്സിങ്, പാരാമെഡിക്കൽ കോഴ്‌സുകൾ പഠിക്കാം



ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നഴ്സിങ്, പാരാമെഡിക്കൽ കോഴ്‌സുകൾക്ക് അപേക്ഷിക്കാൻ അവസരം. 

ബി.എസ്.സി. (ഓണേഴ്‌സ്) നഴ്‌സിങ്, ബി.എസ്.സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്), ബി.എസ്.സി.(പാരാമെഡിക്കൽ) കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.


യോഗ്യത 

ബി.എസ്.സി. (ഓണേഴ്‌സ്):

  • ബി.എസ്.സി. (ഓണേഴ്‌സ്) നഴ്‌സിങ്ങിന് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ പഠിച്ച് 55 ശതമാനം മാർക്കോടെ പ്ലസ്ടു പാസാകണം. 
  • സംവരണ വിഭാഗങ്ങൾക്ക് 50 ശതമാനം മതി.


ബി.എസ്.സി. (പാരാമെഡിക്കൽ) 

  • ബി.എസ്.സി. (പാരാമെഡിക്കൽ) കോഴ്‌സിന് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ് (കോഴ്‌സിനനുസരിച്ച്) വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ (പട്ടിക വിഭാഗക്കാർക്ക് 45 ശതമാനം) പ്ലസ്ടു പരീക്ഷ വിജയിക്കണം.


ന്യൂഡൽഹി, ഭുവനേശ്വർ, ഋഷികേശ് കേന്ദ്രങ്ങളിലായി

പാരാ മെഡിക്കൽ കോഴ്സുകൾ  

  • ഒപ്‌റ്റോമട്രി
  • മെഡിക്കൽ ടെക്‌നോളജി ഇൻ റേഡിയോഗ്രാഫി
  • ഡെന്റൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്റ്
  • ഡെന്റൽ ഹൈജിൻ
  • ഓപ്പറേഷൻ തിയേറ്റർ ടെക്‌നോളജി
  • മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി
  • ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്‌തേഷ്യോളജി 
  • മെഡിക്കൽ ടെക്‌നോളജി ഇൻ റേഡിയോ തെറാപ്പി
  • അനസ്‌തേഷ്യാ ടെക്‌നോളജി
  • യൂറോളജി ടെക്‌നോളജി
  • പെർഫ്യൂഷൻ ടെക്‌നോളജി
  • ന്യൂക്ലിയാർ മെഡിസിൻ ടെക്‌നോളജി 
  • റേഡിയോതെറാപ്പി ടെക്‌നോളജി 
  • സ്ലീപ്പ് ലബോറട്ടറി ടെക്‌നോളജി
  • റെസ്പിരേറ്ററി തെറാപ്പി
  • ന്യൂറോമോണിറ്ററിങ് ടെക്‌നോളജി 
  • ഓർത്തോപീഡിക്‌സ് ടെക്‌നോളജി


ബി.എസ്.സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്) പഠനത്തിന് പ്ലസ്ടു, ജനറൽ നഴ്‌സിങ് ആൻഡ് മിഡൈ്വഫറി ഡിപ്ലോമ അല്ലെങ്കിൽ നഴ്‌സ് റജിസ്‌ട്രേഡ് നഴ്‌സ്, മിഡൈ്വഫ് രജിസ്‌ട്രേഷൻ അനിവാര്യമാണ്.


രെജിസ്ട്രേഷൻ എങ്ങിനെ : 

 https://aiimsexams.ac.in അല്ലെങ്കിൽ https://ugcourses.aiimsexams.org വഴിയോ ഏപ്രിൽ ആറിന് വൈകീട്ട് അഞ്ചിനകം ബേസിക് റജിസ്‌ട്രേഷൻ പൂർത്തിയാക്കണം. 


  • അപേക്ഷകളിലെ പിശകുകൾ ഏപ്രിൽ 15നകം തിരുത്തണം.
  • അന്തിമപട്ടിക ഏപ്രിൽ 20-ന് പുറത്തുവിടും. 

  • അപേക്ഷ ഫോമുകളും പ്രോസ്പക്ടസും മാർച്ച് 26 മുതൽ സൈറ്റിൽ ലഭ്യമാകും.