Latest

6/recent/ticker-posts

Header Ads Widget

കോവിഡ് സുരക്ഷയോടെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷക്ക് തുടക്കം



കോവിഡ് സുരക്ഷമാനദണ്ഡങ്ങൾ കർശനമായി പാലിച്ച് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ തുടങ്ങി. അവസാനത്തെ കുറച്ച് ആഴ ചകളൊഴിച്ച്പൂർണമായുംഓൺലൈനായി പരിച്ചവരാണ് പരീക്ഷയെഴുതുന്നത് എന്നതിനാൽ ചോദ്യക്കടലാസിലടക്കം ഇത്തവണ മാറ്റമുണ്ട്. 


കോവിഡ്  നിയന്ത്രണങ്ങളുടെ ഭാഗമായി എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും തെരമൽ സ്കാനർ, സാനിറ്റൈസർ,ഹാൻഡ് വാഷ് എന്നിവ ഒരുക്കി യിരുന്നു.

കുട്ടികൾ പരീക്ഷ കഴിഞ്ഞും കൂട്ടംകൂടാതിരിക്കാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മാത്രമല്ല, പരീക്ഷക്ക് മുമ്പുള്ള കൂൾ ഓഫ് ടൈം 15 മിനിറ്റിൽ നിന്ന് 20 മിനിറ്റായി വർധിപ്പിക്കുകയും ചെയ്തു. ഗ്ലൗസുകൾധരിച്ചാണ് അധ്യാപകർ ക്ലാസിലെത്തിയത്.


ശരീരതഷ്ടാവ് കൂടുതലുള്ളവരെയും ക്വാറൻറീനിൽ കഴിയുന്നവരെയും പരീക്ഷയെഴുതിക്കാനും കോവിഡ് രോഗികളായവർക്ക് പരീക്ഷയെഴുതാനും എല്ലാ സെൻററുകളിലും പ്രത്യേക മുറി ഒരുക്കിയിരുന്നു.


പരീക്ഷാകേന്ദ്രങ്ങൾ മിക്കതും പോളിങ് ബൂത്തുകളായതിനാൽ

ഒറ്റദിവസംകൊണ്ടാണ് ബെഞ്ചും ഒരുക്കലും അണുനശീകരണം ഉൾപ്പെടെ നടപടികമങ്ങളും പൂർത്തീകരിച്ചത്. എസ്.എസ്.എൽ.സി പരീക്ഷ 29നും പ്ലസ്ടു പരീക്ഷ 26നുമാണ് അവസാനിക്കുക.