Latest

6/recent/ticker-posts

Header Ads Widget

കോളേജ് മാറ്റത്തിന് അപേക്ഷിക്കാം

 


കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ അഞ്ചാം സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്ക് (സി.ബി.സി.എസ്.എസ്.) 2021-22 അധ്യയന വർഷത്തിൽ കോളേജ് മാറ്റത്തിനായി അപേക്ഷിക്കാം. 


🔷 വിദ്യാർഥികൾ നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കണം.

🔷 കോളേജ് മാറ്റം ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിൽ തമ്മിലും സ്വാശ്രയ കോളേജുകൾ തമ്മിലും അനുവദിക്കും. 


അപേക്ഷിക്കേണ്ട വിധം  

🔷 പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷകളുടെ മാർക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലെ പ്രിൻസിപ്പാളിന്റെ ശുപാർശയോടെ 1050 രൂപ ഫീസ് അടച്ച് ചേരാൻ ഉദ്ദേശിക്കുന്ന കോളേജിൽ മേയ് 5നു മുൻപായി സമർപ്പിക്കണം. 

🔷 തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1575 രൂപ കൂടി അടയ്ക്കണം.

🔷 അപേക്ഷ സർവകലാശാല രജിസ്ട്രാർക്ക് തപാലിൽ ലഭിക്കേണ്ട അവസാന തീയതി മേയ് 12. 


വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും

നിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്.