Latest

6/recent/ticker-posts

Header Ads Widget

11 ക്ലാസ്സിൽ ഏത് വിഷയവും തിരഞ്ഞെടുക്കാൻ അവസരമൊരുക്കി CBSE

 


പ്ലസ്​ വൺ വിദ്യാർഥികൾക്ക്​ ആർട്​സ്​, സയൻസ്​, കോമേഴ്​സ്​ സ്​ട്രീമുകളിൽ ഏത്​ സബ്​ജക്​ട്​ കോമ്പിനേഷനും തെരഞ്ഞെടുക്കാമെന്ന്​ സി.ബി.എസ്​.ഇ. സ്​കുളുകൾ പിന്തുടരുന്ന സബ്​ജക്​ടുകളിൽ ഏത്​ വേണമെങ്കിലും പിന്തുടരാമെന്നാണ്​ സി.ബി.എസ്​.ഇ വ്യക്​തമാക്കി​. 



ഒരു ഭാഷ വിഷയവും നാല്​ പ്രധാന വിഷയങ്ങളും വിദ്യാർഥികൾക്ക്​ തെരഞ്ഞെടുക്കാം. സ്​കൂളിലെ വിഷയങ്ങൾക്കനുസരിച്ച്​ ഏത്​ കോമ്പിനേഷനും തെരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക്​ സാധിക്കും. സിലബസിനനുസരിച്ച്​ ആറാമതൊരു വിഷയം കൂടി വിദ്യാർഥികൾക്ക്​ തെരഞ്ഞെടുക്കാമെന്നും സി.ബി.എസ്​.ഇ വ്യക്​തമാക്കി.

10ാം ക്ലാസ്​ വിദ്യാർഥികളുടെ മൂല്യനിർണയത്തിനുള്ള മാർഗനിർദേശങ്ങളും സി.ബി.എസ്​.ഇ പുറത്തിറക്കി. അക്കാദമിക്​ വർഷത്തിനിടയിൽ നടത്തിയ പരീക്ഷകളുടെ അടിസ്ഥാനത്തിലാവും പത്താം ക്ലാസ്​ വിദ്യാർഥികളുടെ മൂല്യനിർണയം.

ജൂൺ 20നായിരിക്കും പത്താം ക്ലാസ്​ ഫലം പ്രഖ്യാപിക്കുക.