Latest

6/recent/ticker-posts

Header Ads Widget

കേരള ഹൈക്കോടതി അസിസ്റ്റന്റ് അപേക്ഷ 28 വരെ.. നിയമന രീതി എങ്ങനെയെന്നറിയാം


 

സംസ്ഥാനത്തെ പരമോന്നത നീതിപീഠമായ കേരളാ ഹൈക്കോടതിയിലെ വിവിധ തസ്തികകളിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (പി.എസ്.സി.) പരീക്ഷയിലൂടെയല്ല;  മറിച്ച് നിയമന പ്രക്രിയ പൂര്‍ണ്ണമായും ഹൈക്കോടതി നേരിട്ടാണു നടത്തുന്നത്.

  •  ഒഴിവുകളുണ്ടാകുന്ന മുറയ്ക്ക് ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോര്‍ട്ടലില്‍ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തും. 
  • ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
  • കൃത്യമായ സിലബസിന്റെ അടിസ്ഥാനത്തില്‍ ടെസ്റ്റും തുടര്‍ന്ന് ഇന്റര്‍വ്യൂവും മറ്റും നടത്തി നിയമനത്തിന് അര്‍ഹരായവരെ കണ്ടെത്തും.


🔲അസിസ്റ്റന്റ്

◾  അസിസ്റ്റന്റുമാരുടെ 55 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അതിന്റെ വിശദാംശങ്ങള്‍  മനസ്സിലാക്കാം.


◾  39300-83000 രൂപ ശമ്പള സ്‌കെയിലില്‍ അസിസ്റ്റന്റുമാരുടെ തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിനാണ് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. 

◾ 50% മാര്‍ക്കോടുകൂടി ഏതെങ്കിലുമൊരു അംഗീകൃത ബിരുദം നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ ബിരുദാനന്തര ബിരുദമോ നിയമത്തില്‍ ബിരുദമോ നേടിയിരിക്കണം.

◾  കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം


🔲പ്രായം 

◾ 2-1-1985-നും 1-1-2003-നും മദ്ധ്യേ ജനിച്ചവര്‍ക്കാണ് അപേക്ഷിക്കുവാന്‍ അര്‍ഹതയുള്ളത്. 

◾ ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി / പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 5 വര്‍ഷത്തെയും ഹൈക്കോടതിയില്‍ അസിസ്റ്റന്റു തസ്തികയ്ക്കു താഴെയുള്ള തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 4 വര്‍ഷത്തേയും ഇളവുണ്ട്. 

◾ വിമുക്ത ഭടന്മാര്‍, അംഗ വൈകല്യമുള്ളവര്‍, വിധവകള്‍ എന്നിവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി 50 വയസ്സുവരെ അപേക്ഷിക്കുവാന്‍ കഴിയും.


🔲 നിയമന രീതി 

◾ ഒബ്ജക്ടീവ് ടെസ്റ്റ്, ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണു നിയമനം. 

◾ 100 മാര്‍ക്കിനായുള്ള ഒബ്ജക്റ്റീവ് പരീക്ഷയില്‍ ജനറല്‍ ഇംഗ്ലീഷ് (50 മാര്‍ക്ക്), പൊതു വിജ്ഞാനം (40 മാര്‍ക്ക്), അടിസ്ഥാന ഗണിതവും റീസണിംഗും (10 മാര്‍ക്ക്) എന്നിവയാണുണ്ടാവുക. 

◾ പൊതു വിജ്ഞാനത്തില്‍, ഇന്ത്യയെയും കേരളത്തേയും കുറിച്ചുള്ള വസ്തുതകള്‍, ഇന്ത്യയുടെ ഭരണഘടന, പൊതുശാസ്ത്രം, വിവരസാങ്കേതിക വിദ്യ, വര്‍ത്തമാനകാല സാ മൂഹ്യ രാഷ്ട്രീയ സംഭവങ്ങള്‍ എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങളുണ്ടാവും. 

◾ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ ശരിയുത്തരത്തിന് ഒരു മാര്‍ക്കു വീതവും തെറ്റായ ഉത്തരങ്ങള്‍ക്ക് 1/4 നെഗറ്റീവ് മാര്‍ക്കു വീതവുമാണുണ്ടാവുക. 

◾ 60 മാര്‍ക്കിനായുള്ള എഴുത്തുപരീക്ഷയില്‍ precis (ചുരുക്കെഴുത്ത്), comprehension (ധാരണാശക്തി), short Essay (ലഘു ഉപന്യാസം) എന്നിവയാണുണ്ടാവുക. 

◾  ഇന്റര്‍വ്യൂവിന് 10 മാര്‍ക്കാണുള്ളത്. 

◾  ഒബ്ജക്ടീവ് പരീക്ഷയില്‍ 40% ശതമാനമെങ്കിലും നേടുന്നവര്‍ക്കു മാത്രമേ ഇന്റര്‍വ്യൂവിന് അവസരം ലഭിക്കുകയുള്ളൂ.ഇക്കൂട്ടരുടെ മാത്രം എഴുത്തുപരീക്ഷയുടെ മൂല്യനിര്‍ണ്ണയവും നടത്തും.

 ◾ സംസ്ഥാനത്തു നിലവിലുള്ള ചട്ടങ്ങള്‍ക്കനുസൃതമായ സംവരണം നിയമനങ്ങളില്‍ പാലിക്കപ്പെടും. 

◾  ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 

◾ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. 

◾ അപേക്ഷ സമർപ്പണം 2021 ജൂലൈ 28-ന് അവസാനിക്കും

📳 Notification & Apply Online