Latest

6/recent/ticker-posts

Header Ads Widget

കേരളാ യൂണിവേഴ്സിറ്റി ഒന്നാം വർഷ ബിരുദം; സ്പോർട്‌സ് ക്വാട്ട പ്രവേശനം


ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലും യു.ഐ.ടി., ഐ.എച്ച്.ആർ.ഡി. കേന്ദ്രങ്ങളിലും ഒന്നാംവർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള 2021-22 അധ്യയനവർഷത്തെ പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. 

സ്പോർട്‌സ് ക്വാട്ട പ്രവേശനത്തിനായുള്ള രജിസ്‌ട്രേഷൻ ഓൺലൈനായി 17 വരെ നടത്താം. കോളേജുകളിൽ അപേക്ഷിക്കേണ്ടതില്ല.


സ്പോർട്‌സ് ക്വാട്ടയിൽ പ്രവേശനമാഗ്രഹിക്കുന്ന വിദ്യാർഥികൾ ഓൺലൈൻ അപേക്ഷയിലെ സ്പോർട്‌സ് കോളത്തിനു നേരേ ‘യെസ്’ എന്നു രേഖപ്പെടുത്തണം. സ്പോർട്‌സ് ഇനം, ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്ട് ചെയ്തിരിക്കണം. സ്പോർട്‌സ് നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം.


സംശയനിവാരണത്തിന് 8281883052, 8281883053 എന്നീ ഹെൽപ്പ്‌ലൈൻ നമ്പരുകളിലും 9188524610 എന്ന നമ്പരിലേക്ക് വാട്‌സാപ്പ് മുഖേനയും(മെസ്സേജ് മാത്രം) ബന്ധപ്പെടാം.


Registration Link