Latest

6/recent/ticker-posts

Header Ads Widget

കോഴിക്കോട് ജില്ലാ സ്‌പോർട്‌സ് അക്കാദമി സെലക്ഷൻ ആഗസ്റ്റ് 24ന് നടക്കും



കോഴിക്കോട് സ്പോർട്‌സ് കൗൺസിൽ നേതൃത്വത്തിൽ 2021 -2022 വർഷത്തിൽ ഏഴ്, എട്ട് ക്ലാസുകളിലേക്കുള്ള ജില്ലാ സ്പോർട്‌സ് അക്കാദമികൾ, സ്കൂൾ സ്പോർട്‌സ് അക്കാദമികൾ, എലൈറ്റ്, ഓപ്പറേഷൻ ഒളിംപ്യ സ്കീമുകളിലേക്കുള്ള സോണൽ സെലക്ഷൻ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 24-ന് കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ നടക്കും

2007 ജനുവരി ഒന്നിനുശേഷം ജനിച്ചവരും 14 വയസ്സ് തികയാൻ പാടില്ലാത്തവരുമായിരിക്കണം. 

താത്പര്യമുള്ളവർ രാവിലെ എട്ടിന് താഴെ പറയുന്ന രേഖകൾ സഹിതം ഹാജരാകണം 
  • 48 മണിക്കൂർ മുമ്പ് നടത്തിയ ആർ.ടി.പി.സി.ആർ. പരിശോധനാഫലം
  • സ്പോർട്‌സ് കിറ്റ്
  • ജനന സർട്ടിഫിക്കറ്റ് (ഏത് ക്ലാസിൽ പഠിക്കുന്നുവെന്ന് ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തിയത്)
  • യോഗ്യതാ സർട്ടിഫിക്കറ്റ്
  • സ്പോർട്സ് പ്രാവിണ്യം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്
  • രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ
  • ആധാർകാർഡ് 

വിശദ വിവരങ്ങൾക്ക് കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ബന്ധപ്പെടണം. 

ഫോൺ- 0495 2722593
‎‎‎