Latest

6/recent/ticker-posts

Header Ads Widget

ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം-2021 : അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ



ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് 2021 സെപ്തംബർ 23 ന് രാവിലെ 9 മണി മുതൽ പ്രവേശനം ആരംഭിക്കുന്ന തരത്തിൽ 2021 സെപ്റ്റംബർ 22 ന് പ്രസിദ്ധീകരിക്കുന്നതാണ്. 

കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ അലോട്ട്മെൻറ് റിസൽട്ട് പരിശോധിക്കാവുന്നതാണ്. 

അലോട്ട്മെന്റ് ലഭിച്ചവർ പ്രസ്തുത പേജിൽ നിന്നും അലോട്ട്മെന്റ് ലെറ്റർ എടുക്കുന്നതിലൂടെ രണ്ട് പേജുള്ള അലോട്ട്മെന്റ് ലെറ്റർ പരിശോധിച്ച് പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും സമയവും പ്രവേശനത്തിന് വേണ്ട രേഖകളും കൃത്യമായി മനസ്സിലാക്കണം. 



അലോട്ട്മെൻറ് ലെറ്റർ അലോട്ട്മെൻറ് ലഭിച്ച സ്കൂളിൽ നിന്നും അഡ്മിഷൻ സമയത്ത് പ്രിന്റ് എടുത്ത് നൽകുന്നതാണ്. 

ആദ്യ അലോട്ട്മെൻറിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. 

പ്രവേശന സമയത്ത് ജനറൽ റവന്യൂവിൽ അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം കാൻഡിഡേറ്റ് ലോഗിനിലെ Fee Payment എന്ന ലിങ്കിലൂടെ ഓൺലൈനായി അടക്കാവുന്നതാണ്. 

ഇത്തരത്തിൽ ഓൺലൈനായി ഫീസടക്കാൻ കഴിയാത്തവർക്ക് സ്കൂളിൽ ഫീസടയ്ക്കാവുന്നതാണ്. 

അലോട്ട്മെൻറ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമെ അടക്കേണ്ടതുള്ളു. 

മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമാ താൽക്കാലിക പ്രവേശനത്തിന് ഫീസടയ്ക്കേണ്ടതില്ല. 

താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്. 

ഇതിനുള്ള - അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിലാണ് നൽകേണ്ടത്, 

അലോട്ട്മെൻറ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള അലോട്ട്മെൻറുകളിൽ പരിഗണിക്കില്ല. 


ആദ്യ അലോട്ട്മെൻറിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്മെൻറുകൾക്കായി കാത്തിരിക്കുക.

വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഒരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. 

അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം നിർദ്ദിഷ്ട സമയത്ത് തന്നെ സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണം. 

അലോട്ട്മെൻറ് ലെറ്ററിന്റെ ഒന്നാമത്തെ - പേജിൽ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങളും പാനത്തിനായി തിരഞ്ഞെടുക്കുന്ന രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാർത്ഥിയും രക്ഷകർത്താവും ഒപ്പ് വച്ചിരിക്കണം. 

യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ് ,സ്വഭാവ സർട്ടിഫിക്കറ്റ് ,ബോണസ് പോയിൻറ്, ടൈ ബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ളവർ പ്രസ്തുത സർട്ടിഫിക്കറ്റുകളുടെയും അസ്സൽ യോഗ്യത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ബിന്ധപ്പെട്ട ബോർഡുകളിൽ നിന്നും നേടിയത്  ഹാജരാക്കണം. 

സർട്ടിഫിക്കറ്റുകൾ ലഭ്യമാകാത്ത വിദ്യാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സമയം, അനുവദിക്കുന്നതാണ്. 

പ്രവേശനത്തിനായി വിദ്യാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കുന്ന യോഗ്യത തെളിയിക്കുന്ന പകർപ്പുകൾ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാവുന്നതാണ്. 

ആവശ്യമെങ്കിൽ സ്കൂൾ അധികൃതർ ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രസ്തുത റിസൾട്ടിന്റെ സാധുത ഉറപ്പാക്കുന്നതാണ്. 

പ്രവേശന സമയത്ത് വിടുതൽ സർട്ടിഫിക്കറ്റിൻറയും സ്വഭാവ സർട്ടിഫിക്കറ്റിന്റേയും അസ്സൽ നിർബന്ധമായും ഹാജരാക്കിയിരിക്കണം. 

അനുബന്ധമായി ഉളളടക്കം ചെയ്തിട്ടുള്ള സർക്കുലറിൽ നിർദ്ദേശിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളാണ് പ്രവേശന സമയത്ത് ഹാജരാക്കേണ്ടത്. 

അലോട്ട്മെൻറ് ലഭിച്ച വിദ്യാർത്ഥികളെല്ലാം രക്ഷകർത്താക്കളോടൊപ്പം നിർദ്ദിഷ് സമയത്ത് തന്നെ സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്. 

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ കീട്ടിക്കൽ കണ്ട്മെൻറ് സോണിലുള്ളവർ ,കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർ എന്നിവർക്ക് പ്രവേശനം  നേടുന്നതിന് നേരിട്ട് സ്കൂളുകളിൽ ഓരോ  അലോട്ട്മെൻറിൻറയും പ്രവേശനത്തിന്റെ അവസാന തീയതിക്കു മുൻപായി ഹാജരാകാൻ സാധിക്കുകയില്ലെങ്കിൽ ഓൺലൈനായി പ്രവേശനം നേടുന്നതിനുള്ള സൗകര്യം ക്യാൻഡിഡേറ്റ് ലോഗിനിൽ ലഭ്യമാക്കുന്നതാണ്.. 

ഇത്തരത്തിൽ സ്ക്കൂളിൽ ഹാജരായി പ്രവേശനം നേടാൻ സാധിക്കാത്തവർക്ക് കാൻഡിഡേറ്റ് ലോഗിനിലെ Online Joining എന്ന ലിങ്കിലൂടെ പ്രവേശനത്തിന് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത  കോപ്പികൾ (ഓരോ സർട്ടിഫിക്കറ്റും 100 KB -ൽ താഴെ ഫയൽ വലിപ്പമുള്ള ഫോർമാറ്റിലുള്ള സ്കാൻഡ് ഫയൽ ആയി) അപ്ലോഡ് ചെയ്യേണ്ടതാണ്. 

കൂടാതെ ഒന്നാം ഓപ്ഷനിലുള്ളവർ സ്ഥിരപ്രവേശനത്തിനും അല്ലാത്തവർ സ്ഥിരപ്രവേശനത്തിനോ അല്ലെങ്കിൽ താൽക്കാലിക പ്രവേശനത്തിനോ താൽപര്യമറിയിക്കണം. 

ഇത്തരത്തിൽ ഓൺലൈനായി ജോയിൻ ചെയ്യാൻ സർട്ടിഫിക്കറ്റ് വിവരങ്ങൾ അപ്ലോഡ് ചെയ്യു കഴിഞ്ഞാൽ പ്രസ്തുത വിദ്യാർത്ഥിയ്ക്ക് അലോട്ട്മെന്റ് ലഭിച്ച സ്കൂൾ പ്രിൻസിപ്പാളിന്റെ ലോഗിനിൽ Verify Online Admission എന്ന ലിങ്കിൽ ആയത് ലഭ്യമാകുകയും പ്രിൻസിപ്പാൾ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി വെരിഫൈ ചെയ്ത് സാധുത ഉറപ്പാക്കി പ്രവേശനത്തിന് അനുമതി നിരാകരിക്കൽ അതത് ദിവസം അല്ലെങ്കിൽ പ്രവേശനത്തിന്റെ അവസാന തീയതി. വൈകിട്ട് മണിയ്ക്ക് മുൻപായി നൽകുന്നതുമാണ്. 

പ്രിൻസിപ്പാളിൻറ പ്രവേശനാനുമതി ലഭിച്ചാൽ പൊതുഖജനാവിൽ അടയ്ക്കേണ്ട തുക ഓൺലൈനായി കാൻഡിഡേറ്റ് ലോഗിനിലെ Fee Payment എന്ന ലിങ്കിലൂടെ അടച്ച് പ്രവേശന നടപടികൾ പൂർത്തീകരിക്കാവുന്നതാണ്. 

ഇത്തരത്തിൽ ഓൺലൈൻ പ്രവേശനം നേടുന്നവർ സ്കൂളിൽ നേരിട്ട് ഹാജരാകാൻ സാധിക്കുന്ന ഏറ്റവും അടുത്ത ദിവസം സർട്ടിഫിക്കറ്റും മറ്റ് രേഖകളും PD അക്കൗണ്ടിൽ അടയ്ക്കേണ്ട ഫീസും സ്കൂൾ പ്രിൻസിപ്പാളിന് സമർപ്പിക്കേണ്ടതാണ്. 

പ്രസ്തുത അവസരത്തിൽ സത്യവിരുദ്ധമായ എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ വിദ്യാർത്ഥിയുടെ പ്രവേശനം റദ്ദാക്കുന്നതാണ് 


Most Useful Links