Latest

6/recent/ticker-posts

Header Ads Widget

കേരള സര്‍വകലാശാല അറിയിപ്പുകൾ



കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2021ഒന്നാം ഘട്ട അലോട്ട്‌മെന്റ് – ഫീസ് ഒടുക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 05 വരെ

കേരളസര്‍വകലാശാലയുടെ 2021-22 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് നിശ്ചിത സര്‍വകലാശാല ഫീസ് സെപ്റ്റംബര്‍ 5-ന് വൈകുന്നേരം 5 മണിയ്ക്കകം ഓണ്‍ലൈനായി ഒടുക്കി തങ്ങളുടെ അലോട്ട്‌മെന്റ് ഉറപ്പാക്കേണ്ടതാണ്. 

ഓണ്‍ലൈനായി ഫീസ് ഒടുക്കിയ ശേഷം  രസീതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. മേല്‍പറഞ്ഞ രീതിയില്‍ സര്‍വകലാശാല ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്‌മെന്റ് റദ്ദാകുന്നതും അവരെ അടുത്ത അലോട്ട്‌മെന്റുകളില്‍ പരിഗണിക്കുന്നതുമല്ല. 

അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ തങ്ങള്‍ക്ക് ലഭിച്ച സീറ്റില്‍ തൃപ്തരല്ലെങ്കില്‍ പോലും തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കുന്നതിനായി സര്‍വകലാശാല ഫീസ് മേല്‍പറഞ്ഞ രീതിയില്‍ അടയ്‌ക്കേണ്ടതാണ്. 

അലോട്ട്‌മെന്റില്‍ തൃപ്തരാണെങ്കില്‍ സര്‍വകലാശാല ഫീസ് ഒടുക്കി അലോട്ട്‌മെന്റ് ഉറപ്പാക്കിയ ശേഷം ആവശ്യമെങ്കില്‍ അവരുടെ ഹയര്‍ ഓപ്ഷനുകള്‍ സെപ്റ്റംബര്‍ 05-ാം തീയതി വരെ നീക്കം ചെയ്യാവുന്നതാണ്. 

ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്‌മെന്റില്‍ ആ ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കുന്നതും ഇങ്ങനെയുള്ളവര്‍ പുതിയ അലോട്ട്‌മെന്റില്‍ ലഭിക്കുന്ന സീറ്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതുമാണ്.


കേരളസര്‍വകലാശാല ബി.എ മ്യൂസിക് ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2021


കേരളസര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബി.എ. മ്യൂസിക്കിന് പ്രവേശനത്തിനുളള അഭിരുചി പരീക്ഷകള്‍ നീറമണ്‍കര എന്‍.എസ്.എസ്. കോളേജില്‍ 08.09.2021 നും തിരുവനന്തപുരം വഴുതയ്ക്കാട് ഗവണ്‍മെന്റ് വനിതാ കോളേജില്‍ 09.09.2021 നും കൊല്ലം എസ്. എന്‍. വനിതാ കോളേജില്‍ 10.09.2021 നും നടത്തുന്നതാണ്. 13.09.2021-ന് റാങ്ക് പട്ടിക അതത് കോളേജുകളില്‍ പ്രസിദ്ധപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട കോളേജ് പ്രിന്‍സിപ്പലിനെ സമീപിക്കേണ്ടതാണ്. സര്‍വകലാശാലയിലേക്ക് അപേക്ഷകള്‍ അയയ്‌ക്കേണ്ടതില്ല.


കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം 2021-22 ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ/കെ.യു.സി.ടി.ഇ ട്രെയിനിങ് കോളേജുകളിലെയും ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 08.09.2021 ന് ആരംഭിക്കുന്നതാണ്.


പുതുക്കിയ പരീക്ഷാതീയതി

കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ 8 ന് ആരംഭിക്കാനിരുന്ന ബി.കോം എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ പുനഃക്രമീകരിച്ചു. 

സെപ്റ്റംബര്‍ 8 ന് നടത്താനിരുന്ന പരീക്ഷ സെപ്റ്റംബര്‍ 10 നും, 10-ാം തീയതിയിലെ പരീക്ഷ 13-ാം തീയതിലേക്കും 13-ാം തീയതിയിലെ പരീക്ഷ 24-ാം തീയതിലേക്കും പുനഃക്രമീകരിച്ചു. സെപ്റ്റംബര്‍ 15, 20, 22 തീയതികളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. 

പരീക്ഷാസമയം 1.30 മുതല്‍ 4.30 വരെയും വെള്ളിയാഴ്ച 2 മുതല്‍ 5 മണി വരെയുമായിരിക്കും. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.


നാലാം സെമസ്റ്റര്‍ എം.എസ്.സി ബയോടെക്‌നോളജി പ്രൊജക്ട്/വൈവ പരീക്ഷകള്‍ മാറ്റി

കേരളസര്‍വകലാശാലയിലെ കൊല്ലം എസ്.എന്‍ കോളേജ്, ആയുര്‍ മാര്‍ത്തോമാ കോളേജ് എന്നീ കേന്ദ്രങ്ങളില്‍ 2021 സെപ്റ്റംബര്‍ 7 ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എം.എസ്.സി ബയോടെക്‌നോളജി പ്രൊജക്ട്/വൈവ പരീക്ഷകള്‍ സെപ്റ്റംബര്‍ 8 ലേക്ക് മാറ്റിയിരിക്കുന്നു. വിവരം വെബ്‌സൈറ്റില്‍.