Trending

ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം



ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ/പാഴ്‌സി/ജൈന സമുദായങ്ങളിൽപ്പെട്ട 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന   പെൺകുട്ടികൾക്ക്  “ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.

അവസാന വർഷ  പരീക്ഷയിൽ 50 ശതമാനത്തിലധികം മാർക്ക്  വാങ്ങിയവർക്കാണ് അപേക്ഷിക്കാൻ  അവസരം

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : 30/ 11/2021


സ്‌കോളര്ഷിപ്പ് തുക

  • ഒൻപത് , 10 ക്ലാസ്സുകാർക്ക് വർഷം 5000 രൂപ 
  • പ്ലസ് വൺ/ പ്ലസ് ടു  കുട്ടികൾക്ക് വർഷം 6000 രൂപ


യോഗ്യത / നിബന്ധനകൾ:


  • മുസ്ലീം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ/പാഴ്‌സി/ജൈന സമുദായങ്ങളിൽപ്പെട്ട ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന  പെൺകുട്ടികൾക്ക് മാത്രം
  • മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50% മാര്‍ക്ക് വേണം.
  • വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ താഴെയായിരിക്കണം.
  • ഒരേ ക്ലാസിലെ ഒരു കുടുംബത്തിൽ നിന്നുള്ള രണ്ടിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകില്ല



എങ്ങിനെ അപേക്ഷിക്കാം

ദേശീയ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കണം 


ആവശ്യമായ രേഖകള്‍:

  • ഫോട്ടോ
  • ആധാര്‍ കാര്‍ഡ്
  • മുന്‍ വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്
  • ബാങ്ക് പാസ് ബുക്ക് (നാഷനലൈസ്ഡ് ബാങ്ക്)
  • വരുമാന സര്‍ട്ടിഫിക്കറ്റ് (ഇംഗ്ലീഷില്‍)


ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ www.scholarships.gov.in സന്ദർശിക്കുക 


Most Useful Links 


Post a Comment

Thank You for Messege, We will back you soon....

Previous Post Next Post