Latest

6/recent/ticker-posts

Header Ads Widget

സിവിൽ സർവിസ് പ്രിലിമിനറി പരിശീലനം



തൊഴിൽ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന കിലെ സിവിൽ സർവീസ് അക്കാദമി കേരളത്തിലെ സംഘടിത / അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതരിൽ നിന്ന് (മക്കൾ ഭാര്യ/ഭർത്താവ്/ സഹോദരൻ / സഹോദരി) സിവിൽ സർവിസിലിമിനറി പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 

  • ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. 
  • എട്ട് മാസമാണ് കോഴ്സ്ദൈർഘ്യം. 
  • ക്ലാസുകൾ ഒക്ടോബർ ഒന്നിന് ആരംഭിക്കും. 

ഈ കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതർ ബന്ധപ്പെട്ട ക്ഷേമബോർഡുകളിൽ നിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ 20നകം അപേക്ഷിക്കണം. 

കൂടുതൽ വിവരങ്ങളും അപേക്ഷ സമർപ്പിക്കേണ്ട ലിങ്കും itjrivandrum@gmail.com ൽ ലഭ്യമാണ്.