Latest

6/recent/ticker-posts

Header Ads Widget

കേരള യൂണിവേഴ്സിറ്റി ഒന്നാംവര്‍ഷ ബിരുദ പ്രവേശനം: മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. കോളേജ് പ്രവേശനം സെപ്റ്റംബര്‍ 22വരെ

കേരളസര്‍വകലാശാല ഒന്നാംവര്‍ഷ ബിരുദ പ്രവേശനത്തിനായുളള മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 

വിദ്യാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് മൂന്നാം അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. 

പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യുക. 

നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിയിട്ടുളളവര്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍ പ്രൊഫൈലില്‍ നിന്നും അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. 

16 മുതല്‍ 22 വരെയാണ് കോളേജില്‍ പോയി അഡ്മിഷന്‍ എടുക്കേണ്ടത്. 

കോളേജില്‍ പോയി അഡ്മിഷന്‍ എടുക്കേണ്ട തീയതിയും സമയവും അലോട്ട്‌മെന്റ് മെമ്മോയില്‍ നല്‍കിയിട്ടുണ്ട്. 

അലോട്ട്‌മെന്റ് ലഭിച്ചവര്‍ മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനല്‍ സഹിതം കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കേണ്ടതാണ്. 

ഏതെങ്കിലും കാരണത്താല്‍ നിശ്ചിതതീയതിയിലോ സമയത്തോ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ അതതു കോളേജിലെ പ്രിന്‍സിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്.


ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിയതിനാല്‍ പുതിയ അലോട്ട്‌മെന്റ് ലഭിച്ചവര്‍ പുതിയതായി അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ നിര്‍ബന്ധമായും അഡ്മിഷന്‍ എടുക്കേണ്ടതാണ്. അവര്‍ക്ക്, മുന്‍പ് എടുത്ത ഓപ്ഷനില്‍ തുടരാന്‍ സാധിക്കുന്നതല്ല. സെപ്റ്റംബര്‍ 22 ന് മുന്‍പ് പുതിയ അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ നേടിയില്ലെങ്കില്‍ അലോട്ട്‌മെന്റ് ക്യാന്‍സല്‍ ആകുന്നതാണ്.


താല്‍ക്കാലിക അഡ്മിഷന്‍ (Temporary/Provisional Admission) സൗകര്യം മൂന്നാം അലോട്ട്‌മെന്റ് മുതല്‍ ലഭ്യമല്ല. 

പുതിയതായി അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിര്‍ബന്ധമായും Permanent Admission എടുക്കേണ്ടതാണ്. 

എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സല്‍ (including T.C) കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്. 

രണ്ടാം അലോട്ട്‌മെന്റില്‍ താല്‍ക്കാലിക (Temporary) അഡ്മിഷന്‍ എടുത്ത് നില്‍ക്കുന്നവര്‍ മൂന്നാം അലോട്ട്‌മെന്റില്‍ മാറ്റം വന്നിട്ടില്ലെങ്കില്‍ പോലും കോളേജില്‍ നേരിട്ട് ഹാജരായി നിശ്ചിത ഫീസ് അടച്ച് നിര്‍ബന്ധമായും Permanent അഡ്മിഷന്‍ എടുക്കേണ്ടതാണ്. 

ഇപ്രകാരം Permanent അഡ്മിഷന്‍ എടുത്തവര്‍ക്ക് Permanent അഡ്മിഷനിലേക്ക് മാറുന്നതിനുളള അവസാന തീയതി സെപ്റ്റംബര്‍ 22 ആണ്. അതിനുളളില്‍ Permanent അഡ്മിഷന്‍ എടുക്കാത്തവരുടെ അഡ്മിഷന്‍ ക്യാന്‍സല്‍ ആകുന്നതാണ്.

Permanent അഡ്മിഷന്‍ എടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ നേരിട്ട് കോളേജില്‍ ഹാജരാകേണ്ടതാണ് എന്ന കാര്യം ശ്രദ്ധിക്കുക. പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതല്ല. മുന്‍പ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അഡ്മിഷന്‍ എടുത്തവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടുന്ന പക്ഷം അത് കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്. 


Most Yseful Links

Instructions »