Latest

6/recent/ticker-posts

Header Ads Widget

കേരള സര്‍വകലാശാല ബിരുദ പ്രവേശനം : പ്ലസ്ടു സേ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം



2021 ല്‍ പ്ലസ്ടു സേ പരീക്ഷ എഴുതി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം വര്‍ഷ യു.ജി പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് സെപ്റ്റംബര്‍ 25 മുതല്‍ 29 വരെ പുതിയ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്

. നിലവില്‍ രജിസ്‌ട്രേഷനുള്ള, എല്ലാവര്‍ക്കും ഓണ്‍ലൈന്‍ അപേക്ഷയില്‍ മാറ്റം (തിരുത്തല്‍) വരുത്തുന്നതിന് സെപ്റ്റംബര്‍ 25 മുതല്‍ 29 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്. 

പുതിയ ഓപ്ഷനുകള്‍ ചേര്‍ക്കാനും, റീവാല്യൂവേഷന്‍, ഗ്രേസ് മാര്‍ക്ക് തുടങ്ങി മാര്‍ക്കുകളിലെ തിരുത്തലുകള്‍, കാറ്റഗറി മാറ്റം തുടങ്ങി ഏതെങ്കിലും തിരുത്തലുകള്‍ വരുത്തുവാന്‍ ഉണ്ടെങ്കില്‍ ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്.


നിലവില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അക്കാഡമിക് വിവരങ്ങളില്‍ മാത്രം (മാര്‍ക്കിലെ തിരുത്തലുകള്‍ ഉള്‍പ്പടെ) മാറ്റങ്ങള്‍ വരുത്താം. മറ്റ് തിരുത്തലുകള്‍ക്ക് പ്രൊഫൈലിലെ ഫോറം ലിങ്ക് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. 

തിരുത്തലുകള്‍ വരുത്തി കഴിഞ്ഞാല്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് എടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കേണ്ടതാണ്.


മുന്‍ അലോട്ട്‌മെന്റുകളില്‍ ഫീസ് ഒടുക്കാതെ അലോട്ട്‌മെന്റ് റദ്ദായ അപേക്ഷകര്‍ക്ക് സെപ്റ്റംബര്‍ 29 വരെ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം ‘Reconsider’ എന്ന ടാബ് (Tab) ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്. 

ഈ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രൊഫൈലില്‍ ആവശ്യമെങ്കില്‍ ഓപ്ഷനുകളില്‍ മാറ്റം വരുത്താവുന്നതാണ്.


വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ പുതിയ ഓപ്ഷനുകള്‍ നല്‍കുകയാണെങ്കില്‍, പുതുക്കിയ ഓപ്ഷനുകള്‍ മാത്രമേ സപ്ലിമെന്ററി അലോട്ട്‌മെന്റുകളില്‍ പരിഗണിക്കുകയുളളൂ. 

സര്‍വകലാശാലയില്‍ തിരുത്തല്‍,  എന്നിവയ്ക്ക് അപേക്ഷ നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ സ്വമേധയാ തന്നെ അവ ചെയ്യേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് http:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


Most Useful Links

Website »