Trending

സീറ്റ് ക്ഷാമം അതിരൂക്ഷം; പ്ലസ്‌വൺ ആദ്യ അലോട്ട്മെന്റില്‍ 2.18 ലക്ഷം വിദ്യര്‍ഥികള്‍ക്ക് സ്ഥാനം


സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 

4,65,219 വിദ്യാര്‍ഥികളാണ് അഡ്മിഷനായി അപേക്ഷിച്ചത്. 

2,71,136 മെറിറ്റ് സീറ്റിൽ 2,18,418 പേർ മാത്രമാണ് പട്ടികയില്‍ ഇടം പിടിച്ചത്. 

മെറിറ്റില്‍ ഇനി അവശേഷിക്കുന്നത് 52, 718 സീറ്റുകള്‍ മാത്രമാണ്.

പ്രവേശന നടപടികൾ ഇന്ന് മുതൽ ആരംഭിക്കും. 

രാവിലെ 9 മണിമുതലാണ് ഹയർ സെക്കൻഡറി പ്രവേശനം. 

10 മണിക്ക് വിഎച്ച്എസ്ഇ പ്രവേശനവും ആരംഭിക്കും. 

ഒക്ടോബർ ഒന്നിനാണ് പ്രവേശന നടപടികൾ അവസാനിക്കുക.


പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന ലെറ്ററിലെ തീയതിൽ പ്രവേശനം ലഭിച്ച സ്‌കൂളിൽ അസൽ സർട്ടിഫിക്കറ്റുകളുമായി മാതാപിതാക്കൾക്കൊപ്പം ഹാജരാവണം.


ആദ്യ അലോട്ട്മെന്റിൽ തന്നെ ഒന്നാം ഓപ്‌ഷൻ കിട്ടിയവർ ഫീസ് അടച്ചു സ്ഥിര പ്രവേശനം നേടണം. മറ്റുള്ളവർക്ക് ഫീസ് അടയ്ക്കാതെ താൽക്കാലിക പ്രവേശനം നേടാനാകും.


Post a Comment

Thank You for Messege, We will back you soon....

Previous Post Next Post