Latest

6/recent/ticker-posts

Header Ads Widget

ജീവശാസ്​ത്ര വിഷയങ്ങളിൽ ഗവേഷണപഠനത്തിന് Joint Graduate Entrance Examination for Biology and Interdisciplinary Life Sciences (JGEEBILS)



രാജ്യത്തെ 23 പ്രമുഖ സ്​ഥാപനങ്ങളിൽ ബയോളജിയിലും ഇൻറർഡിസിപ്ലിനറി ലൈഫ്​ സയൻസസ്​ വിഷയത്തിലും ഉന്നത വിദ്യാഭ്യാസ-ഗവേഷണ പഠനത്തിനായുള്ള Joint Graduate Entrance Examination for Biology and Interdisciplinary Life Sciences (JGEEBILS) ) ഡിസംബർ 12 ഞായറാഴ്​ച ഉച്ചക്കുശേഷം 2.30 മുതൽ 4.30 വരെ ദേശീയതലത്തിൽ നടത്തും.


 കേരളത്തിൽ കൊച്ചിയും കോഴിക്കോടും പരീക്ഷകേന്ദ്രങ്ങളാണ്​. 

ഓൺലൈൻ അപേക്ഷസമർപ്പണത്തിനും യോഗ്യതമാനദണ്ഡങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങൾക്കും http://univ.tifr.res.in ൽ ബന്ധപ്പെടാം.


 അപേക്ഷഫീസ്​ 

  • പുരുഷന്മാർക്ക്​ 1200 രൂപ
  • വനിതകൾക്ക്​ 600 രൂപ. 
  • നെറ്റ്​ബാങ്കിങ്​/​െക്രഡിറ്റ്​/​െഡബിറ്റ്​ കാർഡ്​ മുഖാന്തരം ഓൺലൈനായി ഫീസ്​ അടക്കാം.


ഗവേഷണ പഠനാവസരം

ജോയൻറ്​ ഗ്രാ​േജ്വറ്റ്​ എൻട്രൻസ്​ എക്​സാമിനേഷൻ ഇൻ ബയോളജി ആൻഡ്​ ഇൻറർഡിസിപ്ലിനറി ​ൈലഫ്​ സയൻസസിൽ യോഗ്യത നേടുന്നവർക്ക്​ ഇനി പറയുന്ന സ്​ഥാപനങ്ങളിലാണ്​ ഗവേഷണ പഠനാവസരം.


  • അഡ്വാൻസ്​ഡ്​ സെൻറർ ഫോർ ട്രീറ്റ്​മെൻറ്​ റിസർച്​​ ആൻഡ്​ എജുക്കേഷൻ ഇൻ കാൻസർ ടാറ്റ മെമ്മോറിയൽ സെൻറർ നവിമുംബൈ
  • ബോസ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ കൊൽക്കത്ത
  • സെൻറർ​ ഫോർ സെല്ലുലാർ ആൻഡ്​ മോളിക്യുലർ ബയോളജി, ഹൈദരാബാദ്​
  • സെ​ൻറർ ഫോർ ഡി.എൻ.എ ഫിംഗർ പ്രിൻറിങ്​ ആൻഡ്​ ഡയഗ്​​നോസ്​റ്റിക്​സ്​ ഹൈദരാബാദ്​
  • സെൻറർ ഫോർ ഹ്യൂമെൻജനിറ്റിക്​സ്​ ബാംഗ്ലൂർ
  • ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സയൻസ്​ എജ​ുക്കേഷൻ ആൻഡ്​ റിസർച്​​ (ഐസറുകൾ) -തിരുവനന്തപുരം, തിരുപ്പതി, പുണെ, കൊൽക്കത്ത, ബെർഹാംപുർ
  • അശോക്​ യൂനിവേഴ്​സിറ്റി
  • ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മാത്തമാറ്റിക്കൽ സയൻസസ്​ ചെന്നൈ
  • ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോർ സ്​റ്റെം സെൽ സയൻസ്​ ആൻഡ്​ റീജനറേറ്റിവ്​ മെഡിസിൻ ബംഗളൂരു
  • മണിപ്പാൽ സ്​കൂൾ ഓഫ്​ ലൈഫ്​ സയൻസസ്​-മണിപ്പാൽ അക്കാദമി
  • നാഷനൽ ബ്രെയിൻ റിസർച്​​ സെൻറർ മനേശ്വർ
  • നാഷനൽ ഡെൻറൽ ഫോർ സെൽ സയൻസ്​, പുണെ
  • നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ബയോമെഡിക്കൽ ജനോമിക്​സ്​ കല്യാണി
  • നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഇമ്യൂണോളജി ന്യൂഡൽഹി
  • നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സയൻസ്​ എജുക്കേഷൻ ആൻഡ്​ റിസർച്​​, ഭുവനേശ്വർ
  • സാഹ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ന്യൂക്ലിയർ ഫിസിക്​സ്​ കൊൽക്കത്ത
  • ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഫണ്ട​െമൻറൽ റിസർച്​​, ഡിപ്പാർട്​​മെൻറ്​ ഓഫ്​ ബയോളജിക്കൽ സയൻസസ്​ മുംബൈ
  • നാഷനൽ സെൻറർ ഫോർ ബയോളജിക്കൽ സയൻസസ്​ ബംഗളൂരു
  • സെൻറർ ഫോർ ഇൻറർഡിസിപ്ലിനറി സയൻസസ്​ ഹൈദരാബാദ്​.


പിഎച്ച്​.ഡി ​പ്രോഗ്രാമിനു പുറമെ ടിഫറി​ന്‍റെ എല്ലാ കേന്ദ്രങ്ങളിലും ഐസറുകളിലും ബോസ്​ ഇൻസ്​റ്റിറ്റ്യൂട്ടിലും ഇൻറർഗ്രേറ്റഡ്​ എം.എസ്​സി, പിഎച്ച്​.ഡി കോഴ്​സുമുണ്ട്​. 

നാഷനൽ ബ്രെയിൻ റിസർച്​​ സെൻററിൽ എം.എസ്​സി കോഴ്​സും ബംഗളൂരു നാഷനൽ സെൻറർ ഫോർ ​ബയോളജിക്കൽ സയൻസസിൽ എം.എസ്​സി വൈൽഡ്​ലൈഫും ടിഫർ ഡിപ്പാർട്​മെൻറ്​ ഓഫ്​ ബയോളജിക്കൽ സയൻസസിൽ MSc-byresearch കോഴ്​സും ലഭ്യമാണ്​. 

പ്രവേശനത്തിനായി അതത്​ സ്​ഥാപനങ്ങളിലേക്ക്​ പ്രത്യേകം അപേക്ഷിക്കണം.


യോഗ്യത മാനദണ്ഡങ്ങളും സെലക്​ഷൻ നടപടികളും ഉൾപ്പെടെയുള്ള വിവരങ്ങൾ അതത്​ സ്​ഥാപനങ്ങളുടെ വെബ്​​സൈറ്റിൽ ലഭിക്കും.