Trending

കാലിക്കറ്റിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർത്ഥികൾ ശ്രദ്ധിക്കുക : ഇനി ബാക്കിയുള്ളത് 58,283 സീറ്റുകൾ ; ഒഴിവുള്ള സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് നാളെ



കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിൽ ബിരുദ പ്രവേശനത്തിൻറ മൂന്നാം അലോട്ട്മെൻറ് കഴി ഞ്ഞപ്പോൾ അഞ്ചുജില്ലകളിലെ ഗവ., എയ്ഡഡ്, സ്വാശ്രയ മേ ഖലകളിലും സെൻററുകളിലുമാ യി ബാക്കിയുള്ളത് 58,283 സീ റ്റുകൾ.


ഓട്ടോണമസ് കോളേജുകളുടേത് ഒഴികെയുള്ള കണക്കാണിത്. 


ഈ ഒഴിവുകളിലേക്ക് പ്രവേശനം നടത്തുന്നതിനായി അടുത്തയാഴ്ചതന്നെ റാങ്കുപട്ടിക തയ്യാറാക്കി കോളേജുകൾക്കു നൽകുമെന്ന് പ്രവേശനവിഭാഗം ഡയറ ക്ടർ ഡോ.ഡിനോജ്  സെബാസ്റ്റ്യൻ അറിയിച്ചു.



 അധ്യയനവർഷം ആകെയുള്ളത് 98,662 സീറ്റുകളാണ്. 

ഇതിൽ ഗവ. കോളേജുകളിൽ 9197, സർ വകലാശാലാ സെന്ററുകളിൽ 129, എയ്ഡഡിൽ 22,959 സീറ്റുക ളും സ്വാശ്രയ മേഖലയിൽ 66,377 സീറ്റുമാണുള്ളത്. 


മൂന്നാം അലോട്ട്മെൻറ് കഴിഞ്ഞപ്പോൾ ഗവ. സീ റ്റുകളിൽ കോഴിക്കോട് ജില്ലയിൽ (593), മലപ്പുറം (596), പാലക്കാ ട് (621), തൃശ്ശൂർ (471), വയനാട് (62) ഉൾപ്പെടെ 2243 സീറ്റുകൾ ബാക്കിയുണ്ട്. 


കോഴിക്കോട്, തൃ ശ്ശൂർ ജില്ലകളിലെ സർവകലാശാലാ സെൻററുകളിൽ 95 സീറ്റുകളാണുള്ളത്. 


എയ്ഡഡ് മേഖലയിൽ കോഴിക്കോട് (1418), മലപ്പുറം (2854), പാലക്കാട് (1223), ശ്ശൂർ (3628), വയനാട് (874) സീ റ്റുകളടക്കം 9997 ഒഴിവുണ്ട്.


 സ്വാശ്രയമേഖലയിൽ അഞ്ചു ജില്ലക ളിലായി 45,948 സീറ്റുകളും ബാ ക്കിയുണ്ട്.


2020 വർഷത്തിൽ പ്രവേശന നടപടികൾ പൂർത്തിയായപ്പോഴുള്ള ഒഴിവുകൾ 34,767 ആയിരുന്നു. 


ഗവ. കോളേജുകളിലെ 919 സീറ്റുകളും എയ്ഡഡിലെ 3444 സീറ്റുകളും ഇതിൽ ഉൾപ്പെടും. 


ലക്ഷദ്വീപ്, സ്പോർട്സ് ക്വാട്ടകൾക്ക് അധികമായി അനുവദിച്ചവയിൽ ആളില്ലാത്തതും കോഴ്സിന് ചേർന്ന ശേഷം പിന്നീട് നിർത്തിപ്പോയതുമെല്ലാമാണ് ഈ സീറ്റുകൾ ഒഴിഞ്ഞു കിടക്കാൻ കാരണം. 


അതിനു മുമ്പത്തെ വർഷം ആകെ ഒഴിഞ്ഞുകിടന്നത് 22,836 സീറ്റുകളാണ്.

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post