Trending

കണ്ണൂർ യൂണിവഴ്സിറ്റി P.G ; അപേക്ഷയിലെ തെറ്റ് തിരുത്താന്‍ അവസരം



കണ്ണൂർ യൂണിവഴ്സിറ്റി അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2021-22 അധ്യയന വർഷത്തെ ബിരുദാനന്തരബിരുദ പ്രവേശനത്തിനായുള്ള മൂന്നാം അലോട്ട്മെന്റ് 18.10.2021 നു പ്രസിദ്ധീകരിക്കുന്നതാണ്.


 ബിരുദാനന്തരബിരുദ പ്രവേശനത്തിനായി അപേക്ഷിച്ചവർക്കു അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി, 2021 ഒക്ടോബർ 15 നകം candidate login ചെയ്തു 200/- രൂപ കറക്ഷൻ ഫീ ഇനത്തിൽ അടച്ചതിനു ശേഷം ബന്ധപ്പെട്ട രേഖകളുടെ പകർപ്പോടുകൂടി pgsws @kannuruniv.ac.in എന്ന ഇമെയിൽ ഐഡിയിലേക്ക് ഇമെയിൽ ചെയ്യാവുന്നതാണ്.



വിവിധ കാരണങ്ങളാൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെട്ടവരുടെ അപേക്ഷ തുടർന്നുള്ള അലോമെറ്റിൽ പരിഗണിക്കുന്നതിനായി അപേക്ഷകർ candidate login ചെയ്തു 2021 ഒക്ടോബർ 15 നകം 200 /- രൂപ റീകൺസിഡർ ഫീ ഇനത്തിൽ അടയ്‌ക്കേണ്ടതാണ്. 

കൂടാതെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കാത്തവർക്കു 2021 ഒക്ടോബർ 15 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.


കൂടുതൽ വിവരങ്ങൾക്ക www.admission.kannuruniv.ac.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക


ഹെല്പ് ലൈൻ നമ്പറുകൾ

  • 0497-2715261 
  • 7356948230  

ഇമെയിൽ ഐ ഡി : pgsws@kannuruniv.ac.in

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post