Latest

6/recent/ticker-posts

Header Ads Widget

ഫിസിക്കൽ എജ്യുക്കേഷൻ കോളേജ് പ്രവേശനം: അപേക്ഷ ഒക്ടോബർ 15 വരെ



തിരുവനന്തപുരം കാര്യവട്ടത്തെ ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിൽ (LNCPE ) വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. 


ആർക്കൊക്കെ അപേക്ഷിക്കാം 

രണ്ടു വർഷത്തെ ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (ബി.പി.എഡ്.) പ്രോഗ്രാം പ്രവേശനത്തിന് ഫിസിക്കൽ എജ്യുക്കേഷനിൽ ബാച്ചിലർ ബിരുദം ഉള്ളവർ, ഫിസിക്കൽ എജ്യുക്കേഷൻ നിർബന്ധ/ഇലക്ടീവ് വിഷയമായി പഠിച്ചു നേടിയ ബിരുദധാരികൾ, മൂന്ന് വർഷത്തെ അധ്യാപന പരിചയമുള്ള ബിരുദധാരികളായ ട്രെയിൻഡ് ഇൻ സർവീസ് ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകർ/പരിശീലകർ, പ്രോ​െസ്പക്ടസിൽ വ്യക്തമാക്കിയിട്ടുള്ള സ്പോർട്സ് മേഖലയിലെ നിശ്ചിത പങ്കാളിത്തം/നേട്ടങ്ങൾ ഉള്ള ബിരുദധാരികൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം.


⏺️  രണ്ടുവർഷത്തെ മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ പ്രോഗ്രാം 

  • പ്രവേശനത്തിന് അപേക്ഷാർഥി ബി.പി.ഇ./ബി.പി.ഇ.എഡ്./ബി.എസ്‌സി. (പി.ഇ.) ബിരുദം നേടിയിരിക്കണം. 
  • അപേക്ഷകരുടെ പ്രായം 1.7.2021-ന് 25-ൽ താഴെ.


 ⏺️ ഒരുവർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഹെൽത്ത് ആൻഡ് ഫിറ്റ്നസ് മാനേജ്മെന്റ്‌ പ്രോഗ്രാമിലേക്ക് 

  • ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 
  • ഉയർന്ന പ്രായം 1.7.2021-ന് 30.


വിശദവിവരങ്ങൾ www.lncpe.gov.in ലെ പ്രോ​െസ്പക്ടസിൽ. 

⏺️ അപേക്ഷ ഒക്ടോബർ 15 വൈകീട്ട് ആറുവരെ ഓൺലൈനായി നൽകാം.

 ഓൺലൈൻ അപേക്ഷയുടെ പ്രിൻറ്‌ ‌ഔട്ട് എടുത്തുവെക്കണം. 

അഡ്മിഷൻ ടെസ്റ്റിന് ഹാജരാകുമ്പോൾ പ്രോസ്പക്ടസിൽ പറഞ്ഞിട്ടുള്ള രേഖകളും പ്രിൻറ്‌ ഔട്ടും ഹാജരാക്കണം