Trending

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ M.Sc കംപ്യൂട്ടേഷണൽ ബയോളജി പ്രവേശനം



കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം എസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ സീറ്റുകൾ ഒഴിവുണ്ട്. 

ലൈഫ് സയൻസ് വിഷയങ്ങൾ / കെമിസ്ട്രി / ഫിസിക്സ് / കമ്പ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് എന്നിവയിൽ ബിരുദമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 


അപേക്ഷ ഫോം കണ്ണൂർ സർവ്വകലാശാലയുടെ അഡ്മിഷൻ വെബ്‌സൈറ്റിൽ മെനുവിൽ ലഭ്യമാണ്. 


പൂരിപ്പിച്ച അപേക്ഷ ഫോം, വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, രജിസ്‌ട്രേഷൻ ഫീസ് (Rs 100/- for SC/ST, Rs 420/- for others) സർവകലാശാലയിൽ അടച്ചിട്ടുളള ചലാന്റെ പകർപ്പ് എന്നിവ സഹിതം നേരിട്ടോ തപാൽ വഴിയോ 26/10/2021നു വൈകുനേരം 5 മണിക്ക് മുൻപായി കോഴ്സ് കോ-ഓർഡിനേറ്റർക്ക് സമർപ്പിക്കേണ്ടതാണ്. 


യോഗ്യതാപരീക്ഷയിലെ ഭാഷാഇതര വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. 

പൂർണമായും പൂരിപ്പിക്കാത്ത അപേക്ഷകൾ യാതൊരുവിധ മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. 


അപേക്ഷകൾ അയക്കേണ്ട മേൽവിലാസം 

The Course Coordinator, Department of Biotechnology and Microbiology, Dr. Janaki Ammal Campus, Kannur University, Palayad – 670661, Kannur, Kerala.


 കൂടുതൽ വിവരങ്ങൾക്ക്👇🏻

  •  📱 9110468045


Post a Comment

Thank You for Messege, We will back you soon....

Previous Post Next Post