Trending

എംജി സർവകലാശാല അറിയിപ്പുകൾ - 16.11.2021



അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാർട്ട്‌മെന്റ് ഓഫ് ലൈഫ്‌ലോങ് ലേണിംഗ് ആന്റ് എക്സ്റ്റൻഷനിൽ നടക്കുന്ന ഡിപ്ലോമ കോഴ്‌സ് ഇൻ കൗൺസിലിംഗ്, ഡിപ്ലോമ കോഴ്‌സ് ഇൻ ഓർഗാനിക് ഫാമിംഗ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്‌സ് ഇൻ കൗൺസിലിംഗിന് പ്രീഡിഗ്രി/പ്ലസ്ടു, കൂടാതെ ഈ വകുപ്പിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കൗൺസലിംഗ് പാസായിരിക്കണം.  വിശദവിവരത്തിന് ഫോൺ: 8301000560.

പരീക്ഷഫലം

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് ഡിഗ്രി സപ്ലിമെന്ററി (2011 അഡ്മിഷൻ, 2012-2014 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post