Trending

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ -എംജി സർവകലാശാല



പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. യു.ജി. (2013-2016 അഡ്മിഷൻ – റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ ബി.എസ് സി. സൈബർ ഫോറൻസിക് (2014-2018 അഡ്മിഷൻ – റീഅപ്പിയറൻസ്) പരീക്ഷകൾ ഡിസംബർ 10 ന് ആരംഭിക്കും.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ 2021-22 ബാച്ച് എം.എ. ഹിസ്റ്ററി പ്രവേശനത്തിന് എസ്.ടി. വിഭാഗത്തിലും, എം.എ. ആന്ത്രോപോളജിയിൽ എസ്.സി., എസ്.ടി., ജനറൽ വിഭാഗങ്ങളിലും ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ നവംബർ 22ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി പുല്ലരിക്കുന്ന് സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 6238852247, 8547593689.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, സ്‌കൂൾ ഓഫ് ഡാറ്റ അനലിറ്റിക്‌സ് വകുപ്പുകളിൽ 2021 അധ്യയന വർഷം ആരംഭിക്കുന്ന എം.എസ് സി. മാത്തമാറ്റിക്‌സ് പ്രോഗ്രാമിൽ ജനറൽ ഈഴവ, എച്ച്.ഒ.ബി.സി., ഇ.ഡബ്ല്യു.എസ്., മുസ്‌ലിം വിഭാഗങ്ങളിലും എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സിൽ ജനറൽ, ഈഴവ, എച്ച്.ഒ.ബി.സി. വിഭാഗങ്ങളിലും എം.എസ് സി. ഡാറ്റ സയൻസ് ആന്റ് അനലിറ്റിക്‌സിൽ ജനറൽ, എച്ച്.ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളിലും സീറ്റൊഴിവുണ്ട്. . യോഗ്യത സംബന്ധിച്ച വിശദവിവരം www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 8304870247.

പരീക്ഷാഫലം

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. മൈക്രോബയോളജി (സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒന്നുമുതൽ ഓൺലൈനായി അപേക്ഷിക്കാം.

ഓൺലൈൻ പരിശീലനം

മഹാത്മാഗാന്ധി സർവകലാശാല മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ് (എം.ഒ.ഒ.സി.) പദ്ധതിയുടെ കോളേജ്തല കോർഡിനേറ്റർമാർക്കായി ജൈവവളം നിർമ്മാണ പദ്ധതിയെക്കുറിച്ച് ഓൺലൈൻ പരിശീലനം നൽകുന്നു. നാളെ (നവംബർ 19) രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയുടെ വിശദാംശങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post