Trending

എംജി സർവകലാശാല വാർത്തകൾ



അപേക്ഷ തീയതി നീട്ടി

മഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് 2022 വർഷത്തെ പ്രിലിംസ് കം മെയ്ൻസ് കോച്ചിങ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 വരെ ദീർഘിപ്പിച്ചു. അപേക്ഷഫോറത്തിനും വിശദവിവരത്തിനും ഫോൺ: 9188374553.

പ്രാക്ടിക്കൽ

2021 മാർച്ച്, ഒക്‌ടോബർ മാസങ്ങളിൽ നടന്ന ഒന്ന്, നാല് സെമസ്റ്റർ സി.ബി.സി.എസ്./ സി.ബി.സി.എസ്.എസ്. – റഗുലർ/റീഅപ്പിയറൻസ് ബിരുദപരീക്ഷകളുടെ ഭാഗമായ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 30 മുതൽ ഡിസംബർ 15 വരെയുള്ള തീയതികളിൽ അതത് കോളേജുകളിൽ നടക്കും. വിശദവിവരം കോളേജ് ഓഫീസിൽ ലഭിക്കും.

സ്‌പോട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ 2021-22 അധ്യയനവർഷത്തെ എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസിൽ ഒരു സീറ്റൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്കോടെ ബിരുദമെടുത്തിട്ടുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 30ന് പഠനവകുപ്പ് ഓഫീസിൽ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 9496793200, 7559085601.

പരീക്ഷാ ഫലം

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് പി.ജി.സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ഓഗസ്റ്റിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ഫിൽ എജ്യൂക്കേഷൻ (സി.എസ്.എസ്. – 2019-2020 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ഒക്‌ടോബറിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് നടത്തിയ 2019-2021 ബാച്ച് ഒന്ന്, രണ്ട്, സെമസ്റ്റർ എം.എ. സോഷ്യൽ വർക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് ആക്ഷൻ (സപ്ലിമെന്ററി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. ആക്ചൂറിയൽ സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. എൻവയൺമെന്റൽ സയൻസ് ആന്റ് മാനേജ്‌മെന്റ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. സൈബർ ഫോറൻസിക്‌സ് പി.ജി.സി.എസ്.എസ്. (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ആറുവരെ ഓൺലൈനായി അപേക്ഷിക്കാം.

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post