Trending

Kerala PSC| പി എസ് സി പുതിയ വിജ്ഞാപനം; 45 തസ്തികകളിൽ അപേക്ഷിക്കാം; അവസാന തീയതി ഡിസംബർ 1

 



കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (Kerala Public Service Commision) നാൽപതിലധികം തസ്തികകളിലേക്ക് വിജ്ഞാപനം  പുറപ്പെടുവിച്ചു. 

വിവിധ വകുപ്പുകളിലായി 45 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. 


പി എസ് സിയുടെ www.keralapsc.gov.in  എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ‍ഡിസംബർ 1 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 


ജനറൽ റിക്രൂട്ട്മെന്റ് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഒഴിവുകളുണ്ട്. 

ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം) 

  • ഹൈസ്‌കൂള്‍ ടീച്ചര്‍ (ഗണിതശാസ്ത്രം),
  •  ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം), 
  • ഫിറ്റര്‍ (കാര്‍ഷിക വികസന ക്ഷേമവകുപ്പ്)



ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)  

  • 🔳 സെക്യൂരിറ്റി അസിസ്റ്റന്റ്‌ കേരള അഗ്രോ മെഷീനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ്
  • 🔳 ഫീല്‍ഡ് ഓഫീസര്‍ കേരള സ്റ്റേറ്റ് കോഓപ്പറേറ്റിവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്
  • 🔳 പ്യൂണ്‍ അറ്റന്‍ഡര്‍ കേരള സ്റ്റേറ്റ് കോഓപ്പറേറ്റിവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമറ്റഡ്
  • 🔳 ഓഫ് സെറ്റ് പ്രിന്റിങ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് II അച്ചടിവകുപ്പ്
  • ബയോളജിസ്റ്റ് (കാഴ്ചബംഗ്ലാവും മൃഗശാലയും)
  • 🔳 ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്), വ്യാവസായിക പരിശീലനം
  • 🔳 റേഡിയോഗ്രാഫര്‍ ഗ്രേഡ് II ആരോഗ്യം
  • 🔳 ഇലക്ട്രീഷ്യന്‍ ഭൂജലവകുപ്പ്
  • 🔳 പ്ലാന്റ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍)കേരള സ്റ്റേറ്റ് കോഓപ്പറേറ്റിവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്
  • 🔳 ജൂനിയര്‍ അസിസ്റ്റന്റ്‌കേരള സ്റ്റേറ്റ് കോഓപ്പറേറ്റിവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്
  • 🔳 ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് II കേരള സംസ്ഥാന പട്ടികജാതി / വര്‍ഗ വികസന കോര്‍പ്പറേഷന്‍ ക്ലിപ്തം. 


✅ PSC വൺ ടൈം രജിസ്ടേഷൻ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 01 12 2021 ബുധനാഴ്ച രാത്രി 12 മണി വരെ.


അപേക്ഷിക്കേണ്ട വിധം

✅ ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവീസ് കമ്മിഷൻെറ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

✅ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അവരുടെ User ID യും Password– ഉം ഉപയോഗിച്ച് Login ചെയ്തശേഷം സ്വന്തം Profile ലൂടെ അപേക്ഷിക്കേണ്ടതാണ്.

✅ ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link ലെ ‘ Apply Now ‘ ൽ മാത്രം click ചെയ്യേണ്ടതാണ്.

✅ അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31/12/2010 നോ അതിനുശേഷമോ എടുത്തതായിരിക്കണം.

✅ ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

✅ നിശ്ചിത മാനദണ്ഡങ്ങാം പാലിച്ചുകൊണ്ട് അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് അപ്ലോഡ് ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേക്ക് പ്രാബല്യമുണ്ടായിരിക്കും.

✅ ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല.

✅ആവശ്യമെങ്കിൽ രജിസ്ട്രേഷൻ കാർഡ് Link click ചെയ്ത് Profile ലെ വിശദാംശങ്ങൾ കാണുന്ന തിനും പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കുവാനും കഴിയും.

Notifications


അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 01 12 2021

Most Useful Links 

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post